Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോവിഡ്​: 11 മരണം കൂടി

കോവിഡ്​: 11 മരണം കൂടി

text_fields
bookmark_border
കോവിഡ്​: 11 മരണം കൂടി
cancel

മസ്കത്ത്​: കഴിഞ്ഞ ദിവസം ഒമാനിൽ കോവിഡ്​ ബാധിച്ച്​ 11 പേർ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം. പുതുതായി 1047 പേർക്ക്​ രോഗം ബാധിച്ചിട്ടുമുണ്ട്​. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,18,271 ആയി. ഇവരിൽ 2,00,421 പേർ ഇതിനകം രോഗമുക്​തരായി. ആകെ മരണസംഖ്യ 2356 ആയിട്ടുണ്ട്​.

രോഗമുക്​തി നിരക്ക്​ 91.8 ശതമാനമായി കുറഞ്ഞിട്ടുണ്ട്​. കഴിഞ്ഞ ദിവസം 92.5 ആയിരുന്നു. രോഗമുക്​തി നിരക്ക്​ കുറയുന്നത്​ വീണ്ടും ആശങ്കക്കിടയാക്കിയിട്ടുണ്ട്​.

കഴിഞ്ഞ ദിവസം രാജ്യത്താകമാനം വിവിധ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടത്​ 97 പേരാണ്​.ഇതോടെ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 802 ആയി. ഇവരിൽ ഗുരുതര രോഗലക്ഷണങ്ങളോടെ 257 പേർ ഐ.സി.യുവിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid gulfCovid oman
News Summary - Covid: 11 more deaths
Next Story