കോവിഡ്: ഒമാനിൽ 27 പേർ കൂടി മരിച്ചു
text_fieldsമസ്കത്ത്: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന 27 പേർ കൂടി ഒമാനിൽ മരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെയുള്ള കണക്കാണിത്.ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 1174 ആയി. ഇതിൽ 887 പേർ സ്വദേശികളും 287 പേർ പ്രവാസികളുമാണ്. പുതുതായി രോഗബാധിതരായവരുടെ എണ്ണത്തിൽ ചെറിയ കുറവ് ദൃശ്യമാണ്. മൂന്നു ദിവസംകൊണ്ട് 1095 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,12,932 ആയി. 1329 പേർക്കുകൂടി രോഗം ഭേദമായി. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 99,278 ആയി. 44 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 471 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 193 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
പുതിയ രോഗികളിൽ കൂടുതലും മസ്കത്ത് ഗവർണറേറ്റിലാണ്. 542 പേർക്കാണ് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. സീബിൽ 155 പേർക്കും ബോഷറിൽ 151 പേർക്കും രോഗം സ്ഥിരീകരിച്ചു. മസ്കത്ത്-117, മത്ര-76, അമിറാത്ത്-35, ഖുറിയാത്ത്-എട്ട് എന്നിങ്ങനെയാണ് മറ്റ് വിലായത്തുകളിലെ കണക്കുകൾ. വടക്കൻ ബാത്തിനയിലെ 131 പുതിയ രോഗികളിൽ 89 പേരും സുഹാറിലാണ്. സഹം-12, സുവൈഖ്-12, ഷിനാസ്-എട്ട്, ഖാബൂറ-ആറ്, ലിവ എന്നിങ്ങനെയാണ് മറ്റ് മേഖലകളിലെ എണ്ണം. തെക്കൻ ബാത്തിനയിൽ 115 പേർക്കും സ്ഥിരീകരിച്ചിട്ടുണ്ട്. ബർക്ക-73, റുസ്താഖ്-28, മുസന്ന-പത്ത്, നഖൽ-മൂന്ന്, വാദി മആവിൽ-ഒന്ന് എന്നിങ്ങനെയാണ് വിലായത്ത് തലത്തിലെ എണ്ണം. ദോഫാർ ഗവർണറേറ്റിൽ 81 പുതിയ രോഗികളുണ്ട്. ഇതിൽ 78 പേരും സലാലയിലാണ്.
തുംറൈത്തിൽ രണ്ടും തഖായിൽ ഒന്നും പുതിയ രോഗികളുണ്ട്. ദാഖിലിയയിൽ 78 പേരാണ് പുതിയ രോഗികൾ. ഇതിൽ 43 പേരും നിസ്വയിലാണ്.ബുറൈമി-36, ദാഹിറ-32, തെക്കൻ ശർഖിയ-30, വടക്കൻ ശർഖിയ-23, അൽ വുസ്ത-20, മുസന്ദം-ഏഴ് എന്നിങ്ങനെയാണ് മറ്റ് ഗവർണറേറ്റുകളിലെ രോഗികളുടെ എണ്ണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.