18നു മുകളിലുള്ളവര്‍ക്ക് ബൂസ്റ്റർ ഡോസ് നൽകിത്തുടങ്ങി
text_fieldsമസ്കത്ത്: രാജ്യത്ത് 18 വയസ്സിനു മുകളിലുള്ളവർക്ക് തിങ്കളാഴ്ച മുതൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ അനുമതി നൽകിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രണ്ടാം ഡോസ് സ്വീകരിച്ച് ആറു മാസവും അതിൽ കൂടുതലും കഴിഞ്ഞവർക്കാണ് മൂന്നാം ഡോസ് എടുക്കാനാവുക. ഏതു വാക്സിനെടുത്തവർക്കും മൂന്നാം ഡോസായി ഫൈസർ-ബയോ എൻടെക് ആകും നൽകുക. കഴിഞ്ഞ ദിവസമാണ് സുപ്രീം കമ്മിറ്റി 18 വയസ്സിനു മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകാൻ അനുവാദം നൽകിയത്. നേരത്തേതന്നെ രാജ്യത്ത് മുതിര്‍ന്ന പ്രായക്കാര്‍, നിത്യരോഗികള്‍ എന്നിവരുൾപ്പെടെ മുന്‍ഗണന വിഭാഗത്തിലുള്ളവര്‍ക്ക് മൂന്നാം ഡോസ് നൽകിത്തുടങ്ങിയിട്ടുണ്ട്. മുതിര്‍ന്ന പ്രായക്കാര്‍, നിത്യരോഗികള്‍ എന്നിവരുൾപ്പെടെ മുന്‍ഗണന വിഭാഗത്തിലുള്ളവര്‍ക്കാണ് മൂന്നാം ഡോസ് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.