കോവിഡ് മുൻകരുതൽ ലംഘിച്ച് ഒത്തുചേരൽ: 72 പേർക്ക് അഞ്ഞൂറ് റിയാൽ വീതം പിഴ
text_fieldsമസ്കത്ത്: സുപ്രീം കമ്മിറ്റി നിർദേശം ലംഘിച്ച് ഒത്തുചേർന്നതിന് പിടിയിലായവർക്ക് അഞ്ഞൂറ് റിയാൽ വീതം പിഴ. 72 പേർക്കാണ് ബഹ്ലയിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ശിക്ഷ വിധിച്ചത്. മൊത്തം 36,000 റിയാലാണ് പിഴയിനത്തിൽ ചുമത്തിയത്. സെപ്റ്റംബർ 25നാണ് ഫാം ഹൗസിൽ നടത്തിയ ഒത്തുചേരലിൽ ഇവർ പിടിയിലായത്. ഫോേട്ടാകൾ പ്രസിദ്ധീകരിക്കാനുള്ള തീരുമാനം വരുന്നതിന് മുമ്പാണ് നിയമലംഘനം നടന്നതെന്നതിനാൽ ഇവരുടെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കുന്നില്ലെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
കോവിഡ് നിയമലംഘനത്തിന് ശിക്ഷ ലഭിച്ചവരുടെ പേരുകളും ചിത്രങ്ങളും പ്രസിദ്ധീകരിക്കുന്ന നടപടിക്ക് പബ്ലിക് പ്രോസിക്യൂഷൻ കഴിഞ്ഞദിവസം തുടക്കം കുറിച്ചിരുന്നു. വടക്കൻ ശർഖിയയിലെയും ബുറൈമിയിലെയും കോടതികൾ തടവുശിക്ഷക്കും പിഴയടക്കാനും ശിക്ഷിച്ചവരുടെ ചിത്രങ്ങളാണ് പ്രസിദ്ധീകരിച്ചത്. സ്വദേശിക്കാണ് ബുറൈമിയിലെ കോടതി ശിക്ഷ വിധിച്ചത്. സൂറിലെ പ്രൈമറി കോടതി എട്ട് വിദേശികൾക്കും ശിക്ഷ വിധിച്ചു. രാത്രിസഞ്ചാരവിലക്കിെൻറ സമയത്ത് പുറത്തിറങ്ങി നടന്നതിനാണ് ഇവർ പിടിയിലായത്. കോവിഡ് നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ഒരു ദാക്ഷിണ്യവുമില്ലാതെ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. നിയമലംഘനങ്ങൾ ശ്രദ്ധയിൽപെടുന്ന പക്ഷം റിപ്പോർട്ട് ചെയ്യേണ്ടത് ഒാരോ സ്വദേശിയുടെയും വിദേശിയുടെയും രാജ്യത്തോടുള്ള കടമയാണെന്ന് മന്ത്രി ചൂണ്ടിക്കാണിച്ചിരുന്നു. നടപടികൾ കർക്കശമാക്കുന്നതിെൻറ ഭാഗമായി പൊലീസ് നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.