കോവിഡ് ജാഗ്രത: ബൂസ്റ്റർ ഡോസ് അട ക്കമുള്ള നടപടികൾ ഊർജിതമാക്കി
text_fieldsമസ്കത്ത്: നിയന്ത്രണങ്ങളിൽ ഇളവു വരുത്താതെയും മഹാമാരിക്കെതിരെ ബൂസ്റ്റർ ഡോസടക്കമുള്ള വാക്സിൻ നടപടികൾ ഊർജിതമാക്കിയും അധികൃതർ. രാജ്യത്ത് കോവിഡിനെതിരെയുള്ള ബൂസ്റ്റർ ഡോസ് 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് നല്കാന് സുപ്രീം കമ്മിറ്റി അനുവാദം നല്കി. ഞായറാഴ്ച രാത്രി ആഭ്യന്തരമന്ത്രി സയ്യിദ് ഹമൂദ് ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം. സർക്കാർ-പൊതുമേഖല സ്ഥാപനങ്ങളിൽ വാക്സിൻ സ്വീകരിക്കാത്ത ജീവനക്കാരുടെയും വിദ്യാർഥികളുടെയും പ്രവേശനം വിലക്കുന്നതിന് ഒരു ഏകീകൃത സംവിധാനം ഏർപ്പെടുത്തും. ബന്ധപ്പെട്ട അധികാരികൾക്കും ഇതുസംബന്ധിച്ച സർക്കുലർ നൽകും.
പള്ളികളിലേക്കുള്ള പ്രവേശനം, പ്രാദേശിക പരിപാടികൾ, വിവാഹപാർട്ടികൾ, കായികവിനോദങ്ങൾ, പ്രദർശനങ്ങൾ തുടങ്ങി ആളുകൾ തിങ്ങിക്കൂടുന്ന പരിപാടികളുടെ ശേഷികൾ 50 ശതമാനത്തിൽ പരിമിതപ്പെടുത്തിയത് കർശനമായി തുടരേണ്ടതിെൻറ പ്രാധാന്യത്തെപ്പറ്റിയും കമ്മിറ്റി ഊന്നിപ്പറഞ്ഞു. ഒമാൻ അംഗീകരിച്ച രണ്ടു ഡോസ് വാക്സിനെടുത്തവർക്കേ ഇത്തരം ഇടങ്ങളിലേക്ക് പ്രവേശന അനുമതിയുണ്ടാകുകയുള്ളൂ. അതേസമയംതന്നെ സാമൂഹിക അകലങ്ങൾ പാലിക്കുകയും ശരിയായ രീതിയിൽ മാസ്ക്കുകൾ ധരിക്കണമെന്നും കമ്മിറ്റി നിർദേശിച്ചു. കോവിഡിെൻറ പുതിയ വകഭേദമായ ഒമിക്രോണിെൻറ ആഗോളതലത്തിലെ സ്ഥിതിഗതികളും രാജ്യത്തെ കോവിഡ് കേസുകളെക്കുറിച്ചും കമ്മിറ്റി വിശകലനം ചെയ്തു. ഒമാനിൽ പോസിറ്റിവ് കേസുകളിൽ നേരിയ വർധനയാണുള്ളതെന്ന് കമ്മിറ്റി വിലയിരുത്തി. ആശുപത്രിയിലെയും തീവ്രപരിചരണ വിഭാഗങ്ങളിലെയും കിടത്തിച്ചികിത്സിക്കുന്നവരുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്. ലക്ഷ്യമിട്ട ഗ്രൂപ്പിെൻറ 93 ശതമാനവും ഒന്നാം ഡോസ് വാകസിൻ നൽകാനായിട്ടുണ്ടെന്നും കമ്മിറ്റി വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.