കോവിഡ് നിയന്ത്രണം ബീച്ചിൽ നടക്കാം; പക്ഷേ കൂട്ടംകൂടരുത് –പൊലീസ്
text_fieldsമസ്കത്ത്: കോവിഡ് നിയന്ത്രണങ്ങൾ നിലവിലുള്ള സാഹചര്യത്തിൽ ബീച്ചിൽ നടക്കുന്നതിന് വിലക്കില്ലെന്നും എന്നാൽ കൂട്ടംകൂടാൻ പാടില്ലെന്നും ഒമാൻ റോയൽ പൊലീസ് അറിയിച്ചു.നിയന്ത്രണങ്ങൾ സംബന്ധിച്ച് വ്യാപകമായ സംശയങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ മേജർ മുഹമ്മദ് അൽ ഹാഷമിയാണ് വിശദീകരണം നൽകിയത്. ജിമ്മുകൾക്ക് നിരോധം ഉണ്ടെന്നും എന്നാൽ വ്യക്തിഗതമായ നടത്തത്തിന് തടസ്സമില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഇത് രാത്രികാല ലോക്ഡൗൺ സമയത്താകാൻ പാടില്ല. ബീച്ചിൽ നടക്കുേമ്പാഴും സാമൂഹിക അകലം കർശനമായി പാലിക്കപ്പെടണം. കുട്ടികൾക്ക് പുറത്ത് കളിക്കാൻ അനുമതിയുണ്ടോയെന്ന ചോദ്യത്തിന് രക്ഷിതാക്കൾ ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്നും വലിയ കൂട്ടംകൂടൽ ഒരിടത്തും അനുവദിക്കില്ലെന്നും പൊലീസ് വ്യക്തമാക്കി. അടച്ചിട്ടിരിക്കുന്ന സ്പോർട്സ് ഹാൾ, കൃത്രിമ ടർഫുകൾ, ഫിറ്റ്നെസ് ക്ലബുകൾ എന്നിവയെല്ലാം അടഞ്ഞുകിടക്കുകയാണെന്നും പ്രവർത്തിപ്പിക്കാൻ അനുവദിക്കില്ലെന്നും മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.