കോവിഡ് നിയന്ത്രണങ്ങൾ ഫലപ്രദം: ആശുപത്രിയിൽ ചികിത്സയിലുള്ളവർ 64 ശതമാനം കുറഞ്ഞു
text_fieldsമസ്കത്ത്: സമ്പൂർണ ലോക്ഡൗണും സായാഹ്ന യാത്രാവിലക്കുമടക്കം കോവിഡ് നിയന്ത്രണങ്ങൾ ഫലപ്രദം. രാജ്യത്ത് പുതിയ രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവ് രേഖപ്പെടുത്തി. ഇതോടൊപ്പം ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവരുടെ എണ്ണം 64 ശതമാനം കുറയുകയും ചെയ്തു. ജൂലൈ 15 മുതൽ 24 വരെയുള്ള 10 ദിവസ കാലയളവിൽ 4912 പേരാണ് ഒമാനിൽ പുതുതായി കോവിഡ് ബാധിതരായത്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,93,954 ആയി.
12,008 പേർക്ക് കൂടി രോഗം േഭദമായി. ഇതോടെ രോഗമുക്തരുടെ എണ്ണം 2,75,760 ആയി ഉയർന്നു. 255 പേർ കൂടി മരണപ്പെടുകയും ചെയ്തു.
68 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 786 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 315 പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കഴിഞ്ഞ ജൂലൈ 15ന് 1215 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ടായിരുന്ന സ്ഥാനത്താണിത്. ഇതിൽ 444 പേർ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.
മസ്കത്തിലെ സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി ആശുപത്രിയിൽ 91 കോവിഡ് കിടക്കകളാണ് ഉള്ളത്. ഇതിൽ 52 എണ്ണത്തിലാണ് ശനിയാഴ്ചയിലെ കണക്കുപ്രകാരം രോഗികളുള്ളത്. ഇതിൽ 25 പേർ ഐ.സി.യു ആവശ്യമില്ലാതെ കോവിഡ് വാർഡിലാണ് ഉള്ളത്. കഴിഞ്ഞ ജൂലൈ 15ന് ഇവിടെ 82 രോഗികളാണ് ഉള്ളത്.
അതിനിടെ രാജ്യത്തെ ഷോപ്പിങ് മാളുകളിലടക്കം പ്രവേശന നിയന്ത്രണങ്ങൾക്ക് മാറ്റമൊന്നുമില്ലെന്ന് ഗവൺമെൻറ് കമ്യൂണിക്കേഷൻസ് സെൻറർ അറിയിച്ചു. മാളുകൾ, വാണിജ്യകേന്ദ്രങ്ങൾ, കടകൾ, റസ്റ്റാറൻറുകൾ, കഫേകൾ തുടങ്ങിയയിടങ്ങളിൽ മൊത്തം ശേഷിയുടെ 50 ശതമാനം പേരെ മാത്രമാണ് പ്രവേശിപ്പിക്കാൻ പാടുള്ളൂ. നിർദേശം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ പിഴചുമത്തുന്നതടക്കം കർശന നടപടികളുണ്ടാകും.
12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് മാളുകളിലും വാണിജ്യകേന്ദ്രങ്ങളിലും പ്രവേശനാനുമതിയുണ്ടെന്നും പ്രസ്താവനയിൽ അറിയിച്ചു. സമ്പൂർണ ലോക്ഡൗൺ അവസാനിച്ച ശനിയാഴ്ച ഉച്ചക്ക് ശേഷം മാളുകളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഈ സാഹചര്യത്തിലാണ് അധികൃതർ മുന്നറിയിപ്പ് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.