കോവിഡ് നിയന്ത്രണങ്ങൾ: മസ്കത്തിൽ അന്തരീക്ഷ മലിനീകരണം കുറഞ്ഞു
text_fieldsമസ്കത്ത്: കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മസ്കത്തിലെ അന്തരീക്ഷത്തിന് ഗുണം ചെയ്തതായി പഠന റിേപ്പാർട്ട്. മസ്കത്തിലെ മൂന്നിടങ്ങളിലെ വായുമലിനീകരണം കുറഞ്ഞതായാണ് പരിസ്ഥിതി അതോറിറ്റിയുടെ പഠന റിപ്പോർട്ടിൽ പറയുന്നത്. അൽ ഖുവൈർ, മവേല, വതയ്യ മേഖലകളിലാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. 2019 ജൂലൈയിലും ഇക്കഴിഞ്ഞ ജൂലൈയിലും നടത്തിയ പഠന റിപ്പോർട്ടുകൾ താരതമ്യം ചെയ്തുള്ള അന്തിമ റിപ്പോർട്ടാണ് പുറത്തിറക്കിയത്.
കോവിഡ് വ്യാപനം രൂക്ഷമായ സമയത്തെ വീടുകളിൽതന്നെ തുടരാനുള്ള നിർദേശവും സഞ്ചാരവിലക്കുമടക്കം നടപടികളാണ് വായുമലിനീകരണം കുറയാൻ വഴിയൊരുക്കിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. ജനസാന്ദ്രത, വാഹനഗതാഗതം, സാമ്പത്തിക -വാണിജ്യ പ്രവർത്തനങ്ങൾ എന്നിവ ആസ്പദമാക്കിയാണ് പഠനം നടത്തിയത്. പ്രധാന മലിനീകരണ വസ്തുക്കളായ സൾഫർ ഡയോക്സൈഡ്, നൈട്രജൻ ഡൈ ഓക്സൈഡ്, കാർബൺ മോണോക്സൈഡ്, കണികാ പദാർഥങ്ങൾ തുടങ്ങിയവയുടെ അളവിൽ കാര്യമായ കുറവാണ് ഉണ്ടായത്. വതയ്യയിൽ നൈട്രജൻ ഡയോക്സൈഡിെൻറ അളവിൽ 82 ശതമാനത്തിെൻറയും തെക്കൻ മവേലയിൽ വിവിധ മലിനീകരണ വസ്തുക്കളുടെ അളവിൽ 71.7 ശതമാനം വരെയും അൽ ഖുവൈറിൽ സൾഫർ ഡയോക്സൈഡിെൻറ അളവിൽ 36 ശതമാനം വരെയും കുറവാണ് ഉണ്ടായതെന്ന് പഠനം പറയുന്നു. കാർബൺ, ഗ്രീൻഹൗസ് വാതകങ്ങളുടെ ബഹിർഗമനത്തിലും കാര്യമായ കുറവുണ്ടായതായി റിപ്പോർട്ട് പറയുന്നു.
ആഗോളതലത്തിലെ കാർബൺ ബഹിർഗമനത്തിൽ 23 ശതമാനം പൊതുഗതാഗത മേഖലയിൽ നിന്നും 72 ശതമാനം വാഹന ഗതാഗതത്തിൽ നിന്നും 11 ശതമാനം വ്യോമഗതാഗത രംഗത്തുനിന്നുമാണ്. മലിനീകരണ നിരക്ക് നിയന്ത്രണത്തിൽ കൊണ്ടുവരാനും ഒമാെൻറ പ്രകൃതി സമ്പത്തുകൾ സുരക്ഷിതമാക്കാനും ശ്രമങ്ങൾ നടത്തേണ്ടതുണ്ടെന്നും പഠനത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.