കോവിഡ് പ്രതിസന്ധി: കാർഗോ കമ്പനികൾക്ക് തിരക്കേറി
text_fieldsമസ്കത്ത്: ഒമാൻ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ കോവിഡ് മൂലം ഉടലെടുത്ത തൊഴിൽ പ്രതിസന്ധി ഡോർ റ്റു ഡോർ കാർഗോ കമ്പനികൾക്ക് കൊയ്ത്തായി. കഴിഞ്ഞ ആറ് മാസമായി എയർ കാർഗോ ഉരുപ്പടി ഇരട്ടിയായതായി കാർേഗാ കമ്പനികൾ പറയുന്നു. തൊഴിൽ നഷ്ടപ്പെട്ടതടക്കമുള്ള നിരവധി കാരണങ്ങളാൽ നിരവധി പേരാണ് കേരളത്തിലേക്ക് അടക്കം തിരിച്ചുപോവുന്നത്. കോവിഡും എണ്ണ വിലയിടിവും വ്യാപാര മേഖലയെ ഗുരുതരമായി ബാധിക്കുന്നുണ്ട്.
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നിരവധി വ്യാപാര സ്ഥാപനങ്ങൾക്കാണ് പൂട്ടുവീണത്. പ്രമുഖ കമ്പനികൾ പലതും പിടിച്ചുനിൽക്കാൻ പാടുപെടുന്നതിനാൽ ജീവനക്കാരെ കുറക്കുകയും ചെലവ് ചുരുക്കുന്നതിെൻറ ഭാഗമായി അനുബന്ധ സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ചെയ്യുന്നുണ്ട്. ഇതെല്ലാം മലയാളികൾ അടക്കമുള്ള പ്രവാസികെളയാണ് പ്രതികൂലമായി ബാധിക്കുന്നത്.
ഇതോടൊപ്പം വിവിധ മേഖലകളിലെ സ്വദേശിവത്കരണംകൂടി ശക്തമായതോടെ നിരവധി േപരുടെ ജോലിയാണ് ഭീഷണിയിലായത്. കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ നിരവധി പേരാണ് നാട്ടിലേക്ക് തിരിച്ചുപോയത്. കൂടാതെ േജാലി നഷ്ടപ്പെടൽ ഭീഷണിയുള്ള നിരവധി പേർ കുടുംബത്തെ നാട്ടിലേക്ക് അയക്കുന്നുമുണ്ട്. ഇങ്ങനെ നാട്ടിലേക്ക് തിരിച്ചുപോവുന്ന പലരും വർഷങ്ങളായി ഒമാനിൽ തങ്ങിയവരാണ്. നീണ്ട വർഷം ഒമാനിൽ തങ്ങിയ കുടുംബങ്ങളും നാടണയുന്നുണ്ട്. ഇവർ വർഷങ്ങളായി ഉപയോഗിച്ച് വരുന്ന വീട്ടുപകരണങ്ങളും മറ്റും നാട്ടിലേക്ക് ഡോർ റ്റു ഡോർ കാർഗോ വഴിയാണ് അയക്കുകയാണ്.
കാർഗോ നിരക്കുകൾ വഹിക്കാൻ നിവൃത്തിയില്ലാത്ത ചിലർ ഒമാൻ വിട്ടുപോവുേമ്പാൾ കിട്ടിയ പൈസക്ക് വിറ്റ് കാശാക്കുകയോ ഇവിടെ തന്നെ ഉപേക്ഷിച്ച് പോവുകയോ ചെയ്യുകയാണ്. എന്നാൽ കമ്പനികൾ സൗജന്യമായി നൽകിയതും അല്ലാത്തതുമായ വീട്ടുപകരണങ്ങൾ പലതും വിട്ടു പോവാൻ മനസ്സ് വരാത്തവരാണ് പലരും. ഇത്തരക്കാർ ഏറെ ആശ്രയിക്കുന്നത് ഡോർ റ്റു േഡാർ കാർഗോകളെയാണ്. കേട് വരാത്ത ഉപകരണങ്ങളും മറ്റും താരതമ്യേന ചെലവ് കുറഞ്ഞതിനാൽ കപ്പൽ വഴി അയക്കുന്നവരുടെ എണ്ണം ഗണ്യമായി വർധിച്ചതായി ഡോർ റ്റു ഡോർ കാർഗോ കമ്പനികളിൽ പ്രവർത്തിക്കുന്നവർ പറയുന്നു.
ഗൾഫ് മേഖലകളിൽനിന്ന് മുെമ്പങ്ങുമില്ലാത്ത രീതിയിൽ കാർഗോ കണ്ടെയ്നറുകൾ എത്തിയേതാടെ ഇന്ത്യയിലെ തുറമുഖങ്ങളിൽ തിരക്കും വർധിച്ചിട്ടുണ്ട്. കപ്പൽ കാർഗോയുടെ നല്ല ശതമാനവും മുംബൈ തുറമുഖം വഴിയാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെത്തുന്നത്. മുംബൈ തുറമുഖത്ത് ഗൾഫ് മേഖലകളിൽനിന്ന് വൻ തോതിൽ ഉരുപ്പടികൾ വരുന്നതിനാൽ ഇവക്ക് ക്ലിയറൻസ് ലഭിക്കാൻ സമയം പിടിക്കുന്നുണ്ട്.
കഴിഞ്ഞ ആറ് മാസമായി ഷിപ് കാർഗോ അയക്കുന്നത് വർധിച്ചതായി എം.എം.ടി കാർഗോ മാനേജിങ് ഡയറക്ടർ കെ.കെ. റിജേഷ് പറഞ്ഞു. അതോടൊപ്പം അടുത്ത കാലത്തായി ടി.ആർ നിബന്ധന അനുസരിച്ച് കാർഗോ അയക്കുന്നവരുടെ എണ്ണവും ഗണ്യമായി വർധിച്ചിട്ടുണ്ട്. മുൻകാലങ്ങളിൽ എയർ കാർഗോ വഴിയാണ് ഉരുപ്പടികൾ അയച്ചിരുന്നത്. എന്നാൽ, േകാവിഡ് പ്രതിസന്ധി കാരണം എയർ കാർഗോ കഴിഞ്ഞ നവംബർ വരെ നിലച്ചിരുന്നു. അതിനാൽ ഭൂരിഭാഗവും ഷിപ് കാർഗോ വഴിയാണ് അയക്കുന്നത്. ഇതിന് കിേലാക്ക് 800 ബൈസയാണ് ഇടാക്കുന്നത്.
എയർ കാർഗോക്ക് കിലോക്ക് ഒന്നര റിയാലാണ് ഇപ്പോൾ ഇൗടാക്കുന്നത്. ജോലി മതിയാക്കി പോവുന്ന നിരവധി പേർ ഇൗ ആനുകൂല്യം ഇപയോഗപ്പെടുത്തുന്നുണ്ട്. കൂടാതെ ടി.ആർ ആനുകൂല്യം ഉപയോഗപ്പെടുത്തി ഉരുപ്പടികൾ അയക്കാനും സൗകര്യമൊരുക്കുന്നതായി അദ്ദേഹം പറഞ്ഞു. കാർഗോ അയക്കുന്നവരുടെ എണ്ണം കഴിഞ്ഞ ജൂലൈ മുതൽ ഗണ്യമായി വർധിച്ചതായി അൽ നഅ്മാനി കാർഗോ അധികൃതർ പറഞ്ഞു.
മുൻകാലത്തെക്കാൾ ഇരട്ടിയിലധികമാണ് ഇന്ത്യയിലേക്ക് ഇൗ കാലയളവിൽ അയക്കുന്നത്. കാർഗോ വരവ് ഗൾഫ് രാജ്യങ്ങളിൽനിന്ന് ഗണ്യമായി വർധിച്ചതോടെ കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ക്ലിയറൻസിന് കാലതാമസവുമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ സാധാരണ ഗതി പ്രാപിച്ചതായി അദ്ദേഹം പറഞ്ഞു. ടി.വി, ഫ്രിഡ്ജ്, വാഷിങ്മെഷീൻ, കുക്കിങ് റേഞ്ച്, ഫർണിച്ചർ തുടങ്ങിയ വീട്ടുപകരണങ്ങളാണ് കാര്യമായി അയക്കുന്നത്. സാധാരണ റമദാൻ സീസണിൽ ഇൗത്തപ്പഴം, പാൽപൊടി, ഫുഡിങ് ഇനങ്ങൾ തുടങ്ങിയവ ധാരാളമായി അയക്കാറുണ്ട്. എന്നാൽ ഇൗ വർഷം ഭക്ഷ്യ ഇനങ്ങൾ അയക്കുന്നത് കുറവാണ്.
എല്ലാ കാർഗോ കമ്പനികളിലും ഇന്ത്യയിലേക്ക് ഉരുപ്പടികൾ അയക്കുന്നവരുടെ എണ്ണം വർധിച്ചതായി സ്മാർട്ട് കാർഗോ മാനജിങ് ഡയറക്ടർ കെ.കെ അബ്ദുറഹീം പറഞ്ഞു. എയർ കാർഗോ വഴി ഇപ്പോൾ ഉൽപന്നങ്ങൾ അയക്കാൻ കഴിയുന്നുണ്ടെങ്കിലും നിബന്ധനകൾ കർശനമാണെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് പ്രതിസന്ധി: കാർഗോ കമ്പനികൾക്ക് തിരക്കേറി എയർ കാർഗോ വഴി പുതിയ വസ്തുക്കൾ മാത്രമാണ് അയക്കാൻ കഴിയുക. അതിനാൽ േജാലി നഷ്ടപ്പെട്ട് േപാവുന്നവർ ഷിപ് കാർഗോ വഴിയാണ് ഫർണിച്ചറുകളും മറ്റും അയക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.