കോവിഡ് വ്യാപനം: വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 25 ശതമാനത്തിെൻറ കുറവ്
text_fieldsമസ്കത്ത്: രാജ്യത്ത് എത്തുന്ന സന്ദർശകരുടെ എണ്ണം കുറയുന്നു. 2020മായി താരതമ്യം ചെയ്യുമ്പോൾ 25. 4ശതമാനത്തിന്റെ കുറവാണ് കഴിഞ്ഞ വർഷം ഉണ്ടായത്. 2021ൽ 6,52,000 ആളുകളാണ് സുൽത്താനേറ്റിൽ എത്തിയത്. ദേശീയ സ്ഥിതി വിവര കേന്ദ്രത്തിെൻറ കണക്കിലാണ് ഇക്കാര്യമുള്ളത്. 2020ൽ 8,74,444 , 2019ൽ 3506441ആളുകളുമാണ് രാജ്യത്ത് എത്തിയിരുന്നത്. കഴിഞ്ഞ വർഷം കൂടുതൽ ആളുകൾ എത്തിയത് ജി.സി.സി രാജ്യങ്ങളിൽനിന്നുള്ളവരാണ്. ഇന്ത്യ, യമൻ, പാകിസ്താൻ എന്നീ രാജ്യങ്ങളാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ വരുന്നത്.
22,322 ആളുകളാണ് യു.എ.ഇയിൽനിന്ന് കഴിഞ്ഞ വർഷം ഒമാൻ സന്ദർശിച്ചത്. യമൻ 41,823, പാകിസ്താൻ 19,326, ഈജിപ്ത് 18,173, ജർമനി 17,000, ഇംഗ്ലണ്ട് 13,955, ഇറ്റലി 12,976, ഇറാൻ 12,729 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിൽനിന്നെത്തിയവരുടെ കണക്കുകൾ. കോവിഡ് മഹാമാരിയെ തുടർന്നാണ് സന്ദർശകരുടെ എണ്ണത്തിൽ കുറവ് വന്നിട്ടുള്ളതെന്ന് പൈതൃക, ടൂറിസം മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് കോവിഡ് കേസുകൾ വർധിച്ച പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെയാണ് സഞ്ചാരികൾക്ക് തങ്ങളുടെ ഇഷ്ടകേന്ദ്രങ്ങൾ സന്ദർശിക്കാൻ കഴിയായെവന്നത്. ആഴ്ചകൾക്ക് മുമ്പ് മത്ര തീരത്ത് വിവിധ രാജ്യങ്ങളിൽനിന്നുള്ള വിനോദ സഞ്ചാരികളുമായി ആഡംബര കപ്പൽ എത്തിയിരുന്നു.
എന്നാൽ, യാത്രക്കാർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. കോവിഡ് വ്യാപന ഭീതി നിലനിൽക്കുന്നതിനാൽ സഞ്ചാരികളെ പുറത്തിറങ്ങുന്നതിൽ അധികൃതർ വിലക്കുകയായിരുന്നു. 2020ൽ 1,09,647 സന്ദർശകരാണ് ക്രൂസ് കപ്പലുകളിലൂടെ രാജ്യത്ത് എത്തിയിരുന്നത്. എന്നാൽ, 2019മായി താരതമ്യം ചെയ്യുമ്പോൾ 71.4 ശതമാനംത്തിെൻറ കുറവാണ് വന്നിട്ടുള്ളത്.
3,83,488 സന്ദർശകരായിരുന്നു 2019ൽ എത്തിയിരുന്നത്. 1,93,467 ആളുകൾ 2018ലുമെത്തി. അതേസമയം, ഒന്നരവർഷത്തിലധികമായി ഉറങ്ങി കിടക്കുകയായിരുന്ന വ്യാപാര മേഖല ഉണർവ് പകർന്ന് ആഡംബര കപ്പലുകൾ 2021-22 സീസണിെൻറ തുടക്കത്തിൽ രാജ്യത്ത് എത്തിയിരുന്നു.
വിനോദ സഞ്ചാരമേഖലയിൽ അനുകൂലമായ സാഹചര്യം ഉണ്ടായിരിക്കുന്നതിനിടെയാണ് കോവിഡ് വീണ്ടും വില്ലനായെത്തിയിരിക്കുന്നത്. ശൈത്യകാല ടൂറിസം ലക്ഷ്യമാക്കി നിരവധി കപ്പലുകളാണ് രാജ്യത്തേക്ക് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആയിരക്കണക്കിന് സഞ്ചാരികളുമായി എത്തുന്ന ഈ ക്രൂസ് കപ്പലുകൾ പ്രധാനമായു സുൽത്താൻ ഖാബൂസ് തുറമുഖം, ഖസബ്, സലാല തുറമുഖങ്ങൾ എന്നിവിടങ്ങളിലാണ് നങ്കൂരമിടേണ്ടത്. എന്നാൽ പുതിയ സാഹചര്യത്തിൽ ഇവയിൽ എത്രയെണ്ണം വരുമെന്ന് കണ്ടറിയേണ്ടി വരും.
ദോഫാറിലെ ഹെറിറ്റേജ് ആൻഡ് ടൂറിസം ഡയറക്ടറേറ്റ് ജനറൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ദോഫാർ ഗവർണറേറ്റിലെ ലാൻഡ് ഓഫ് ഫ്രാങ്കിൻസെൻസ് സൈറ്റുകൾ 43,174 ആളുകളാണ് കഴിഞ്ഞ വർഷം സന്ദർശിച്ചത്. അടുത്ത കാലത്തായി വിനോദ സഞ്ചാര മേഖലക്ക് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. കൂടുതൽ സൗകര്യങ്ങൾ നൽകി വിനോദ സഞ്ചാരത്തിന് അനുകൂലമായ സാഹചര്യം ഒരുക്കിയാണ് അധികൃതർ യാത്രികരെ ഇവിടേക്ക് ആകർഷിക്കുന്നത്.
ഇതിനാവശ്യമായ പദ്ധതികൾ വർഷങ്ങൾക്ക് മുമ്പു തന്നെ ഒമാൻ ആരംഭിച്ചിരുന്നു. രാജ്യത്തിെൻറ ഭൂപ്രകൃതിയും ജനങ്ങളുടെ ആതിഥ്യമര്യാദയുമൊക്കെയാണ് സഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുന്ന പ്രധാന ഘടകം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.