കോവിഡ് വ്യാപനം ആശങ്കജനകം; ജാഗ്രത അനിവാര്യം –ആരോഗ്യമന്ത്രി
text_fieldsമസ്കത്ത്: രാജ്യത്തെ കോവിഡ് വ്യാപനം ഒരിടവേളക്കുശേഷം ആശങ്കജനകമായ സ്ഥിതിയിലേക്ക് മാറിയതായി ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ സഇൗദി പറഞ്ഞു. ജനുവരി പകുതി മുതലാണ് ഒമാനിൽ രോഗികളുടെ എണ്ണം ഉയർന്നു തുടങ്ങിയത്. തീവ്ര പരിചരണ വിഭാഗങ്ങളിൽ വീണ്ടും സമ്മർദം വർധിച്ചുതുടങ്ങിയതായും ഡോ. അൽ സഇൗദി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
288 പേർക്കാണ് ഏറ്റവും ഒടുവിലായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ, കോവിഡ് രോഗികളുടെ എണ്ണം 140588 ആയി. 299 പേർക്ക് രോഗം ഭേദമായി. 1,31,684 പേരാണ് ഇതുവരെ രോഗമുക്തരായത്. നാല് പേർ കൂടി മരിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം 1562 ആയി. 29 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 192 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 68 പേർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്.
നിലവിലെ സാഹചര്യത്തിൽ പാർക്കുകളുടെയും ബീച്ചുകളുടെയും അടച്ചിടൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുടരും. വാണിജ്യ കേന്ദ്രങ്ങളടക്കം സുപ്രധാന മേഖലകൾ അടപ്പിക്കുന്നതിനേക്കാൾ കുറഞ്ഞ ആഘാതം മാത്രമാണ് പാർക്കുകളും ബീച്ചുകളും അടച്ചിടുന്നത് വഴി ഉണ്ടാവുകയുള്ളൂ. നിലവിൽ തീവ്ര പരിചരണ വിഭാഗത്തിലുള്ള 68 പേരിൽ 48 പേരും കൃത്രിമ ശ്വസന സംവിധാനത്തിെൻറ സഹായേത്താടെയാണ് ജീവൻ നിലനിർത്തുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ആരോഗ്യ സാഹചര്യത്തിനാണ് മുൻഗണന നൽകുക. മറ്റ് കാര്യങ്ങളും കൂടി കണക്കിലെടുത്താണ് ടെക്നികൽ കമ്മിറ്റി സമർപ്പിക്കുന്ന നിർദേശങ്ങൾക്ക് സുപ്രീം കമ്മിറ്റി അനുമതി നൽകുക. രോഗപ്രതിരോധത്തിന് സമൂഹമാണ് സുപ്രധാന പങ്കാളി. ആരോഗ്യ പ്രവർത്തകരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് പ്രതിരോധ നടപടികളിൽ വിമുഖത കാണിക്കരുത്. രോഗവ്യാപനം വർധിക്കുന്നത് ആരോഗ്യ സ്ഥാപനങ്ങളുടെ നിലവിലെ പ്രവർത്തനത്തെ ബാധിക്കും. ഇത് അത്യാവശ്യക്കാർക്ക് മറ്റ് ചികിത്സകൾ ലഭിക്കാത്ത സാഹചര്യമുണ്ടാക്കും.
പ്രതിരോധ നടപടികളോടുള്ള സാമൂഹിക പ്രതിബദ്ധത, കമ്യൂണിറ്റി വാക്സിനേഷൻ, വൈറസിെൻറ ജനിതക വകഭേദങ്ങൾ എന്നിവയാണ് വരും നാളുകളിൽ കോവിഡ് രോഗപ്പകർച്ചയെ തീരുമാനിക്കുന്ന ഘടകങ്ങളെന്നും ഡോ. അൽ സഇൗദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.