Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോവിഡ്​ വ്യാപനം:...

കോവിഡ്​ വ്യാപനം: മു​വാ​സ​ലാ​ത്ത്​​ മ​സ്​​ക​ത്ത്​-​സ​ലാ​ല ബ​സ്​ സ​ർ​വി​സ്​ നി​ർ​ത്തി​

text_fields
bookmark_border
കോവിഡ്​ വ്യാപനം: മു​വാ​സ​ലാ​ത്ത്​​ മ​സ്​​ക​ത്ത്​-​സ​ലാ​ല ബ​സ്​ സ​ർ​വി​സ്​ നി​ർ​ത്തി​
cancel

മ​സ്​​ക​ത്ത്​: കോ​വി​ഡ്​ രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഒ​മാ​ൻ സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മു​വാ​സ​ലാ​ത്ത്​​ ക​മ്പ​നി മ​സ്​​ക​ത്ത്​-​സ​ലാ​ല ബ​സ്​ സ​ർ​വി​സ്​ നി​ർ​ത്തി​വെ​ച്ചു. ശ​നി​യാ​ഴ്​​ച മു​ത​ൽ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്കാ​ണ്​ റൂ​ട്ട്​ 100 ബ​സ്​ സ​ർ​വി​സ്​ റ​ദ്ദാ​ക്കി​യി​രി​ക്കു​ന്ന​ത്. ദി​വ​സ​വും നി​ര​വ​ധി യാ​ത്ര​ക്കാ​ർ ഉ​പ​യോ​ഗി​ക്കു​ന്ന റൂ​ട്ടാ​ണി​ത്. കോ​വി​ഡ്​ ര​ണ്ടാം ത​രം​ഗ​ത്തി​ൽ രോ​ഗ​വ്യാ​പ​നം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ക​ടു​ത്ത ന​ട​പ​ടി​ക​ൾ സ്വീ​ക​രി​​ക്കേ​ണ്ടി​വ​രു​മെ​ന്ന്​ ക​ഴി​ഞ്ഞ​ദി​വ​സം സു​പ്രീം ക​മ്മി​റ്റി മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു.

രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​വും മ​ര​ണ​സം​ഖ്യ​യും ദി​നം​പ്ര​തി വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ സ​മ്പൂ​ർ​ണ രാ​ത്രി​കാ​ല ക​ർ​ഫ്യൂ ഏ​ർ​പ്പെ​ടു​ത്താ​ൻ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചി​രു​ന്നു. ദോ​ഫാ​റി​ൽ കോ​വി​ഡ്​ രോ​ഗി​ക​ളു​ടെ എ​ണ്ണം കു​ത്ത​നെ വ​ർ​ധി​ച്ച​തും ​െഎ.​സി.​യു​വി​ലെ സൗ​ക​ര്യം അ​പ​ര്യാ​പ്​​ത​മാ​കു​മെ​ന്ന ആ​ശ​ങ്ക ഉ​യ​രു​ക​യും ചെ​യ്​​ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. സു​പ്രീം​ക​മ്മി​റ്റി ആ​ഭ്യ​ന്ത​ര​മ​ന്ത്രി സ​യ്യി​ദ്​ ഹ​മൂ​ദ്​ ബി​ൻ ഫൈ​സ​ൽ അ​ൽ ബൂ​സൈ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ചേ​ർ​ന്ന്​ സ്​​ഥ​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തു​ന്നു​ണ്ട്. മ​ഹാ​മാ​രി​യു​ടെ വ്യാ​പ​ന​വും ഭാ​വി​യി​ൽ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​തു​മാ​യ വി​വി​ധ വി​ഷ​യ​ങ്ങ​ൾ യോ​ഗം ച​ർ​ച്ച​ചെ​യ്​​തു.

സാ​ഹ​ച​ര്യം സ​ങ്കീ​ർ​ണ​മാ​യാ​ൽ സ​മ്പൂ​ർ​ണ ലോ​ക്​​ഡൗ​ൺ പ​രി​ഗ​ണി​ക്കേ​ണ്ടി​വ​രു​മെ​ന്ന്​ ക​മ്മി​റ്റി അ​റി​യി​ച്ചി​ട്ടു​ണ്ട്. സ​ർ​ക്കാ​ർ ജ​ന​ങ്ങ​ൾ​ക്ക്​ ന​ൽ​കി​യ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.ക​ട​ക​ളി​ലും മാ​ളു​ക​ളി​ലും കൂ​ട്ടം​കൂ​ടി നി​ൽ​കു​ക, മാ​സ്​​ക്​ ധ​രി​ക്കാ​തി​രി​ക്കു​ക, ക​ർ​ഫ്യൂ സ​മ​യ​ങ്ങ​ളി​ൽ പു​റ​ത്തി​റ​ങ്ങു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ്​ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്.

ലോ​ക്​​ഡൗ​ൺ സ്വാ​ഗ​തം ചെ​യ്​​ത്​ ദോ​ഫാ​ർ നി​വാ​സി​ക​ൾ

മ​സ്​​ക​ത്ത്​: കോ​വി​ഡ്​ നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി രാ​ത്രി​കാ​ല സ​മ്പൂ​ർ​ണ ലോ​ക്​​ഡൗ​ൺ ഏ​ർ​പ്പെ​ടു​ത്തി​യ സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്​​ത്​ പ്ര​ദേ​ശ​വാ​സി​ക​ൾ.മ​ഹാ​മാ​രി​യെ ത​ട​ഞ്ഞു​നി​ർ​ത്താ​ൻ സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന എ​ല്ലാ ന​ട​പ​ടി​ക​ളെ​യും പി​ന്തു​ണ​ക്കു​ന്ന​താ​യി അ​വ​ർ പ​റ​യു​ന്നു. ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട്​ ആ​റു​മു​ത​ൽ ആ​രം​ഭി​ച്ച ക​ർ​ഫ്യൂ​വി​ൽ പ്ര​ദേ​ശ​ത്ത്​ ക​ട​ക​ളും സ്​​ഥാ​പ​ന​ങ്ങ​ളും അ​ട​ച്ചും വാ​ഹ​ന​ങ്ങ​ൾ പു​റ​ത്തി​റ​ക്കാ​തെ​യും ജ​ന​ങ്ങ​ൾ സ​ഹ​ക​രി​ച്ചു.

ഗ​വ​ർ​ണ​റേ​റ്റി​ലെ പോ​സി​റ്റി​വ് കേ​സു​ക​ളു​ടെ​യും മ​ര​ണ​ങ്ങ​ളു​ടെ​യും വ​ർ​ധ​ന​യും ഐ.​സി.​യു​വി​ലെ രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടി​യ​തു​മാ​ണ്​ സു​പ്രീം ക​മ്മി​റ്റി സ​മ്പൂ​ർ​ണ രാ​ത്രി​കാ​ല ലോ​ക്​​ഡൗ​ൺ പ്ര​ഖ്യാ​പി​ക്കാ​ൻ ഇ​ട​യാ​ക്കി​യ​ത്. പ​ക​ർ​ച്ച​വ്യാ​ധി​യി​ൽ​നി​ന്ന്​ സ​മൂ​ഹ​ത്തെ സം​ര​ക്ഷി​ക്കാ​ൻ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം സ​ർ​ക്കാ​ർ ആ​വ​ശ്യ​െ​പ്പ​ട്ടി​രു​ന്നു. സ​ലാ​ല ത​ല​സ്​​ഥാ​ന​മാ​യ ദോ​ഫാ​ർ ഒമാനിലെ ഏ​റ്റ​വും വ​ലി​യ ഗ​വ​ർ​ണ​റേ​റ്റാ​ണ്.

സ​ലാ​ല ആ​ശു​പ​ത്രി​യി​ൽ കൂ​ടു​ത​ൽ സൗ​ക​ര്യം

മ​സ്​​ക​ത്ത്​: സ​ലാ​ല സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ ആ​ശു​പ​ത്രി​യി​ൽ ആ​വ​ശ്യ​ത്തി​ന്​ വെൻറി​ലേ​റ്റ​റു​ക​ളി​ല്ലെ​ന്ന സ​മൂ​ഹ മാ​ധ്യ​മ പ്ര​ചാ​ര​ണം ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ത​ള്ളി. പ്ര​ദേ​ശ​ത്ത്​ മ​ഹാ​മാ​രി​യു​ടെ ഏ​ത്​ സാ​ഹ​ച​ര്യ​ത്തെ​യും നേ​രി​ടാ​ൻ സ​ർ​ക്കാ​ർ സ​ന്ന​ദ്ധ​മാ​ണെ​ന്നും സ​ലാ​ല​യി​െ​ല ആ​ശു​പ​ത്രി​ക​ളി​ൽ കൂ​ടു​ത​ൽ സ​ജ്ജീ​ക​ര​ണ​ങ്ങ​ളൊ​രു​ക്കി​യ​താ​യും മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

നേ​ര​ത്തേ സ​ലാ​ല സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ ആ​ശു​പ​ത്രി​യി​ൽ വെൻറി​ലേ​റ്റ​റു​ക​ൾ നി​റ​ഞ്ഞ​താ​യി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും ഒാ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളി​ലും വാ​ർ​ത്ത പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ്​ മ​ന്ത്രാ​ല​യം വി​ശ​ദീ​ക​ര​ണ​ക്കു​റി​പ്പ്​ പു​റ​ത്തി​റ​ക്കി​യ​ത്. അ​തേ​സ​മ​യം, രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​താ​യി ആ​ശു​പ​ത്രി​യി​ലെ ഡോ​ക്​​ട​ർ നാ​സ​ർ ബി​ൻ അ​മ​ർ അ​ൽ അ​വെ​ദ്​ പ​റ​ഞ്ഞു. രോ​ഗി​ക​ളു​ടെ വ​ർ​ധ​ന ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന​താ​ണെ​ന്നും ജ​ന​ങ്ങ​ൾ മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ൾ ശ​ക്ത​മാ​യി പാ​ലി​ച്ചാ​ൽ മാ​ത്ര​മേ പി​ടി​ച്ചു നി​ർ​ത്താ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ എ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid gulfMowasalat Muscat-Salalah Bus Service
Next Story