കോവിഡ് വ്യാപനം: മത്ര മത്സ്യ മാർക്കറ്റിൽ മുൻകരുതൽ കർക്കശമാക്കി
text_fieldsമസ്കത്ത്: കോവിഡ് വ്യാപനം രൂക്ഷമായതോടെ മത്ര മത്സ്യ- പഴം-പച്ചക്കറി മാർക്കറ്റിൽ മുൻകരുതൽ നടപടികൾ കർക്കശമാക്കി. കച്ചവടക്കാരും വിൽപനക്കാരും പാലിക്കേണ്ട മാർഗനിർദേശങ്ങൾ മസ്കത്ത് നഗരസഭ പുറത്തിറക്കി. കുട്ടികൾക്കും മുതിർന്നവർക്കും മാർക്കറ്റിൽ പ്രവേശനം അനുവദിക്കില്ല. മുഖാവരണം ധരിക്കാത്തവർക്കും ശരീര താപനില 37.5 ഡിഗ്രിയിൽ കൂടുതലുള്ളവർക്കും മാർക്കറ്റിൽ പ്രവേശനം നിഷേധിക്കും.
ഒന്നര മീറ്റർ അകലം പാലിക്കണം. ജീവനക്കാർ മുഖാവരണവും കൈയുറയും ധരിച്ചിരിക്കണം. വിൽപനക്കാർ കൗണ്ടറുകൾ ഇടക്കിടെ വൃത്തിയാക്കണം. വരുന്നവർക്കും പോകുന്നവർക്കുമായി ഓരോ കവാടങ്ങൾ വീതമേ ഉപയോഗിക്കാൻ പാടുള്ളൂ. ഉപഭോക്താക്കൾ മത്സ്യത്തിൽ തൊടരുത്. ശേഷിയുടെ 30 ശതമാനം പേരെ മാത്രമേ അകത്ത് പ്രവേശിപ്പിക്കാൻ പാടുള്ളൂ. ഉപയോഗിക്കാത്ത ഡിസ്േപ ടേബിളുകൾ സുരക്ഷിത അകലം ഉറപ്പാക്കുന്ന രീതിയിൽ സജ്ജീകരിക്കണം. മാർക്കറ്റിലും അനുബന്ധ സൗകര്യങ്ങളിലും മതിയായ വായുസഞ്ചാരം ഉറപ്പാക്കണമെന്നും മസ്കത്ത് നഗരസഭ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.