Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ കോവിഡ്​ ഫീൽഡ്​...

ഒമാനിൽ കോവിഡ്​ ഫീൽഡ്​ ആശുപത്രി തുറന്നു

text_fields
bookmark_border
ഒമാനിൽ കോവിഡ്​ ഫീൽഡ്​ ആശുപത്രി തുറന്നു
cancel
camera_altകോവിഡ്​ ഫീൽഡ്​ ആശുപത്രിയുടെ ഉദ്​ഘാടന ചടങ്ങിൽ നിന്ന്​

മസ്​കത്ത്​: ഒമാനിൽ കോവിഡ്​ ഫീൽഡ്​ ആശുപത്രിയുടെ ആദ്യഘട്ടം തുറന്നു. മസ്​കത്ത്​ ഗവർണർ സയ്യിദ്​ സൗദ്​ ബിൻ ഹിലാൽ അൽ ബുസൈദിയാണ്​ ഉദ്​ഘാടനം നിർവഹിച്ചത്​. ആരോഗ്യ വകുപ്പ്​ മന്ത്രി ഡോ. അഹമ്മദ്​ അൽ സഇൗദി, അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ്​ ബിൻ സൈഫ്​ അൽ ഹുസ്​നി തുടങ്ങിയവരും ഉദ്​ഘാടന ചടങ്ങിൽ സംബന്ധിച്ചു.


പഴയ മസ്​കത്ത്​ വിമാനത്താവളത്തിലാണ്​ ഫീൽഡ്​ ആശുപത്രി ഒരുക്കിയിട്ടുള്ളത്​. ഗുരുതരമല്ലാത്ത കോവിഡ്​ രോഗികളെയാണ്​ ഇവിടെ ചികിത്സിക്കുക. 312 കിടക്കകൾ വരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഇവിടെ ആദ്യ ഘട്ടത്തിൽ നൂറ്​ കിടക്കകളാണ്​ ഉള്ളത്​. ആവശ്യമെങ്കിൽ ഇത്​ സുസജ്ജമായ ആശുപത്രിയാക്കി മാറ്റാൻ സാധിക്കുമെന്നും ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി പറഞ്ഞു.


രണ്ട്​ മാസത്തിൽ കുറഞ്ഞ സമയം കൊണ്ടാണ്​ ഫീൽഡ്​ ആശുപത്രി പൂർത്തിയാക്കിയത്​. ഒമാ​െൻറ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഇത്തരം സജ്ജീകരണമെന്ന്​​ ആരോഗ്യ മന്ത്രി പറഞ്ഞു. പൂർണ ശേഷിയിലേക്ക്​ എത്തിയ മസ്​കത്ത്​ ഗവർണറേറ്റിലേതടക്കം ആശുപത്രികളിലെ ചികിത്സാ സമ്മർദം കുറക്കാൻ ഫീൽഡ്​ ആശുപത്രി വഴി സാധിക്കുമെന്നാണ്​ കരുതുന്നത്​. 6100 സ്​ക്വയർ മീറ്റർ സ്​ഥലത്തായാണ്​ ആശുപത്രി ഒരുക്കിയിട്ടുള്ളത്​. ലഘുവായ ലക്ഷണങ്ങൾ ഉള്ളവർ മുതൽ ഇടത്തരം ലക്ഷണങ്ങൾ ഉള്ളവരെ പ്രവേശിപ്പിക്കാവുന്ന റഫറൻസ്​ ആശുപത്രിയായിട്ടാകും ഇത്​ പ്രവർത്തിക്കുക. താൽക്കാലിക പരിചരണ കേന്ദ്രം, ഫാർമസി, കോവിഡ്​ കേസുകൾക്കായുള്ള ലബോറട്ടറി, റേഡിയോളജി ഡിപ്പാർട്ട്​മെൻറ്​ എന്നിവയും ഫീൽഡ്​ ആശുപത്രിയുടെ ഭാഗമാണ്​. ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള 30 ഡോക്​ടർമാർ, 115 നഴ്​സുമാർ, ഏഴ്​ ലബോറട്ടറി ടെക്​നീഷ്യന്മാർ, ഏഴ്​ ഫാർമസി അസിസ്​റ്റൻറുമാർ, ഏഴ്​ റേഡിയോളജി ടെക്​നീഷ്യന്മാർ എന്നിവർ ഫീൽഡ്​ ആശുപത്രിയിൽ പ്രവർത്തിക്കും. കോവിഡ്​ രോഗികളുടെ എണ്ണം ഒരിടവേളക്ക്​ ശേഷം രാജ്യത്ത്​ ഉയരുന്ന സാഹചര്യത്തിൽ ഫീൽഡ്​ ആശുപത്രി പ്രവർത്തനമാരംഭിച്ചത്​ ഉപകാരപ്രദമാകും.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannewsoman
Next Story