ആശ്വാസത്തിെൻറ കോവിഡ് കണക്കുകൾ
text_fieldsമസ്കത്ത്: ആശ്വാസം നൽകി പ്രതിദിന കോവിഡ് മരണം ഒറ്റയക്കത്തിലെത്തി. ഒമ്പതു പേരാണ് മരിച്ചത്. ഏറെ നാളുകൾക്ക് ശേഷമാണ് പ്രതിദിന മരണം ഒറ്റയക്കത്തിലേക്ക് കുറയുന്നത്. പ്രതിദിന രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ചെറിയ വർധനയുണ്ട്.
309 പേരാണ് പുതുതായി രോഗികളായത്. ഇതോടെ മൊത്തം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,97,431 ആയി. 3,877 പേരാണ് കോവിഡ് ബാധിച്ച് ഒമാനിൽ മരിച്ചത്. 504 പേർക്ക് കൂടി രോഗം ഭേദമായി. 2,80,927 പേരാണ് ഇതുവരെ രോഗമുക്തരായതെന്നും കണക്കുകൾ പറയുന്നു. 35 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 485 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 210 പേർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
അതിനിടെ രാജ്യത്ത് 12നും 18നുമിടയിൽ പ്രായമുള്ളവർക്കുള്ള കോവിഡ് വാക്സിനേഷൻ തുടങ്ങി. ആദ്യഘട്ടത്തിൽ മസ്കത്ത് ഗവർണറേറ്റിലാണ് കുത്തിവെപ്പ്. തലസ്ഥാന ഗവർണറേറ്റിൽ 90,000 പേർക്കാണ് അടുത്ത മൂന്നാഴ്ചക്കിടെ കുത്തിവെപ്പ് എടുക്കുക. മൊത്തം 3.20 വിദ്യാർഥികൾക്കാണ് കുത്തിവെപ്പ് നൽകുക. വാക്സിനേഷൻ പൂർത്തിയാക്കിയ ശേഷം അടുത്ത അധ്യയന വർഷത്തിലെ മുതിർന്ന ക്ലാസുകളിൽ അധ്യയനം പുനരാരംഭിക്കാനാണ് തീരുമാനം.
18 വയസ്സിന് മുകളിലുള്ളവർക്കുള്ള വാക്സിനേഷൻ നടന്നുവരുകയാണ്. ഇതിനു പുറമെ ആദ്യ ഡോസ് എടുത്ത് പത്താഴ്ച പൂർത്തിയായവർക്ക് രണ്ടാമത്തെ ഡോസും നൽകിവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.