2,356പേർക്ക് കോവിഡ്; രണ്ടു മരണം
text_fieldsമസ്കത്ത്: രാജ്യത്ത് 2,356 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രണ്ടുപേർ മരിക്കുകയും ചെയ്തു. 4,190 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. ആകെ 3,59,256പേർക്ക് മഹാമാരി പിടിപെടുകയും ചെയ്തു. കഴിഞ്ഞ ദിവസം 1726പേർക്കാണ് അസുഖംഭേദമായത്. 92.3ശതമാനമാണ് രോഗമുക്തി നിരക്ക്. 3,31,473പേർക്കാണ് ഇതുവരെ കോവിഡ് സുഖപ്പെട്ടത്. 114പേരെകൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ രാജ്യത്തെ വിവിധ ആതുരാലയങ്ങളിൽ കഴിയുന്നവരുടെ എണ്ണം 432 ആയി. ഇതിൽ 71പേർ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. 23,590 പേരാണ് രാജ്യത്ത് കോവിഡ് ബാധിതരായി കഴിയുന്നത്. പ്രതിദിന മരണ നിരക്ക് കുറഞ്ഞതും പോസിറ്റിവ് കേസുകളിൽ കുതിപ്പില്ലാത്തതും ആശ്വാസം നൽകുന്ന കാര്യമാണ്. കഴിഞ്ഞ രണ്ടു ദിവസവും എട്ടു വീതം മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മാസങ്ങൾക്കു ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിനമരണ നിരക്കും ഇതായിരുന്നു. എന്നാൽ, ബുധനാഴ്ച രണ്ടു മരണമാണ് രേഖപ്പെടുത്തിയത്. ഈ മാസം 22,366 ആളുകൾക്കാണ് കോവിഡ് ബാധിച്ചത്. 44പേർ മരിക്കുകയും ചെയ്തു. 16,313പേർക്ക് അസുഖം ഭേദമാകുകയും ചെയ്തു. സാമൂഹികഅകലം പാലിക്കുക, മാസ്ക് ശരിയായ രീതിയിൽ ധരിക്കുക, സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ നിരന്തരം വൃത്തിയാക്കുക, മുഖം, മൂക്ക്, വായ്, കണ്ണുകൾ എന്നിവ അനാവശ്യമായി സ്പർശിക്കുന്നത് ഒഴിവാക്കുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ആരോഗ്യകരമായ ശീലങ്ങൾ പാലിക്കുക, അത്യാവശ്യങ്ങൾക്ക് മാത്രം വീട്ടിൽനിന്ന് പുറത്തിറങ്ങുക തുടങ്ങിയ മാനദണ്ഡങ്ങൾ എല്ലാവരും പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.