കോവിഡ് പ്രതിരോധം വൈറ്റമിൻ ഗുളികകൾ അമിതമായി കഴിക്കണ്ട
text_fieldsമസ്കത്ത്: കോവിഡ് കാലം മുതൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന കാര്യമാണ് വൈറ്റമിൻ ഗുളികകൾ കഴിച്ചാൽ കോവിഡിനെ പ്രതിരോധിക്കാമെന്നത്. ഇത് കേട്ടപാതി കേൾക്കാത്ത പാതി വൈറ്റമിൻ ഗുളികകൾ വാരി കഴിക്കാൻ പോകുന്നവർ ധാരാളമാണ്. വൈറ്റമിൻ സി, ഡി, സിങ്ക് ഗുളികകൾ ആവശ്യപ്പെട്ട് ഫാർമസികളിൽ പലരും എത്തുന്നുമുണ്ട്. എന്നാൽ, ഇത്തരം പ്രചാരണങ്ങൾ വാസ്തവവിരുദ്ധമാണെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. കോവിഡിനെ പ്രതിരോധിക്കാനെന്ന പേരിൽ അമിതമായി വൈറ്റമിൻ ഗുളികകൾ കഴിക്കുന്നത് അപകടകരമാണ്.
ഡോക്ടറുടെ നിർദേശ പ്രകാരമല്ലാതെ വൈറ്റമിൻ ഗുളികകൾ കഴിക്കുന്നത് ചിലപ്പോൾ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് വരെ വഴിയൊരുക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ചില ഗുളികകൾ ശരീരത്തെ തന്നെ ബാധിക്കും. ശരീരത്തിെൻറ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിൽ വൈറ്റമിനുകൾക്കും ധാതുക്കൾക്കും വലിയ പങ്ക് വഹിക്കാനാകും. എന്നാൽ കോവിഡ് പോലെയുള്ള രോഗങ്ങൾക്ക് പ്രതിവിധിയെന്നോണം ഇത്തരം ഗുളികകൾ കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുക. വൈറ്റമിൻ, ധാതു ഗുളികകൾക്ക് കോവിഡിനെ പ്രതിരോധിക്കാൻ കഴിയുമെന്ന് എവിടെയും തെളിയിക്കപ്പെട്ടിട്ടില്ല. വൈറ്റമിൻ സിയുടെ അമിത ഉപയോഗം അതിസാരം, മനം പിരട്ടൽ, ഛർദി തുടങ്ങിയ രോഗങ്ങൾക്കും ചിലപ്പോൾ മൂത്രാശയ കല്ലിന് വരെ കാരണമാവുകയും ചെയ്യുമെന്ന് വിവിധ അന്താരാഷ്ട്ര ആരോഗ്യ മാസികകളിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ പറയുന്നു.
വൈറ്റമിൻ ഡി ഗുളികകൾ ഉപയോഗിക്കുന്നത് രക്തത്തിൽ കാത്സ്യത്തിെൻറ അളവ് കൂടുന്നത് മൂലമുണ്ടാകുന്ന ഹൈപ്പർ കാൽസീമിയ രോഗത്തിന് കാരണമാകും. ഹൃദയസ്പന്ദനത്തെ വരെ പ്രതികൂലമായി ബാധിക്കുന്ന രോഗാവസ്ഥ ഇതുമൂലം ഉണ്ടാകാനിടയുണ്ട്. സിങ്ക് ശരീരത്തിന് അനിവാര്യമായ ഒരു ധാതു ആണ്. എന്നാൽ, കോവിഡിനെ പ്രതിരോധത്തിന് സിങ്കിെൻറ പങ്ക് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. കോവിഡിനെ പ്രതിരോധിക്കാൻ ആരോഗ്യകരമായ ഭക്ഷണം, സന്തുലിതമായ ഡയറ്റ്, മതിയായ ഉറക്കം, വ്യായാമം, സാമൂഹിക അകലം പാലിക്കൽ, മറ്റു മുൻകരുതൽ സ്വീകരിക്കൽ എന്നിവ മതിയെന്നും വൈറ്റമിൻ ഗുളികകളുടെ ആവശ്യമില്ലെന്നും വിദഗ്ധർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.