കുട്ടികളിലെ കോവിഡ്: ലക്ഷണങ്ങൾ ശ്രദ്ധിക്കണം
text_fieldsമസ്കത്ത്: കുട്ടികളിലെ കോവിഡ് ബാധ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ മാർഗ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്. ലക്ഷണങ്ങൾ സൂക്ഷ്മമായി ശ്രദ്ധിക്കണം. ബഹുഭൂരിപക്ഷം കുട്ടികൾക്കും ലഘുവായ ലക്ഷണങ്ങൾ മാത്രമാണ് ഉണ്ടാവുക.
വീടുകളിലെ പരിചരണത്തിൽത്തന്നെ ഭേദമാകുന്നതാണ് ഇതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. പനിയുണ്ടെങ്കിൽ പാരാസെറ്റമോൾ നൽകണം. ഒരു കിലോക്ക് പത്തുമുതൽ 15 മില്ലിഗ്രാം വരെ എന്ന തോതിലാണ് ഒരു ഡോസിൽ നൽകേണ്ടത്. നിർജലീകരണം ഒഴിവാക്കാൻ ആവശ്യത്തിന് െവള്ളം കുടിക്കുന്നുവെന്നത് ഉറപ്പാക്കണം. പോഷകസമ്പുഷ്ടമായ ഭക്ഷണം നൽകുകയും വേണം. മുലകുടിക്കുന്ന കുട്ടികളാണെങ്കിൽ മാതാക്കൾ പ്രതിരോധ മാർഗങ്ങൾ അവലംബിച്ച് മുലയൂട്ടണം. കുട്ടിക്ക് ആവശ്യത്തിന് വിശ്രമം ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം.
കുട്ടികളെ വീട്ടിൽ ഐസൊലേറ്റ് ചെയ്യണം. കുട്ടികളുടെ സ്വകാര്യ വസ്തുക്കൾ മറ്റുള്ളവരുമായി പങ്കുവെക്കരുത്. സാധിക്കുമെങ്കിൽ രോഗബാധിതനായ കുട്ടിക്ക് പ്രത്യേക ബാത്ത്റൂം നൽകണം. അല്ലാത്ത പക്ഷം ഓരോതവണ ഉപയോഗത്തിനുശേഷവും രോഗാണുമുക്തമാക്കണം. രോഗബാധിതരായ കുട്ടികളുമായി ഇടപെടുേമ്പാൾ സാമൂഹിക അകലമടക്കം പ്രതിരോധ മാർഗങ്ങൾ ഉറപ്പാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.