കോവിഡ് : മുൻകരുതൽ നടപടി തുടരണം –ആരോഗ്യ മന്ത്രി
text_fieldsമസ്കത്ത്: രാജ്യം കോവിഡിൽനിന്ന് മുക്തി നേടിവരുകയാണെങ്കിലും പൗരന്മാരും താമസക്കാരും ജാഗ്രത തുടരണമെന്ന് ഒമാൻ ആരോഗ്യ മന്ത്രി അഹമദ് മുഹമ്മദ് അൽ സൈദി ആവശ്യപ്പെട്ടു. രോഗം ലോകത്തുനിന്ന് അപ്രത്യക്ഷമായിട്ടില്ലെന്നും ചില യൂറോപ്യൻ രാജ്യങ്ങളിൽ വൈറസിെൻറ പുതിയ വകഭേദം കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച നടന്ന സുപ്രീം കമ്മിറ്റിയുടെ 27ാം വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കുത്തിവെപ്പ് ആവശ്യമായ വിഭാഗങ്ങളെ മൂന്നാം ഡോസിെൻറ പ്രധാന്യം മനസ്സിലാക്കിക്കൊടുക്കാനായി മന്ത്രിയും മൂന്നാം ഡോസ് എടുത്തിരുന്നു.
ശരീരത്തിെൻറ പ്രതിേരാധ േശഷി കുറയാൻ സാധ്യതയുള്ളതിനാൽ രണ്ടാം ഡോസ് എടുത്ത് ആറുമാസത്തിന് ശേഷം മൂന്നാം ഡോസ് എടുക്കണമെന്ന് മന്ത്രി പറഞ്ഞു. മൂന്നാം ഡോസ് ബൂസ്റ്റർ ഡോസല്ല. ആരോഗ്യ പ്രവർത്തകർ, ഹൃദയ സംബന്ധമായ അസുഖമുള്ളവർ, രോഗ പ്രതിരോധ ശേഷി കുറവുള്ള അർബുദ, എച്ച്.െഎ.വി രോഗികൾക്കും മറ്റുമാണ് മൂന്നാം ഡോസ് നൽകുന്നത്. പൊതു പരിപാടികൾക്കുള്ള നിയന്ത്രണം ഇപ്പോഴും നിലവിലുണ്ട്. സുപ്രീംകമ്മിറ്റി നൽകിയ മാർഗനിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ വാലികളോടും ബന്ധപ്പെട്ട വിഭാഗങ്ങളോടും അദ്ദേഹം ആവശ്യപ്പെട്ടു. ചില ലോകരാജ്യങ്ങളിൽ വ്യാപിക്കുന്ന രോഗത്തിെൻറ പുതിയ തരംഗങ്ങൾ സംബന്ധമായി പ്രാദേശിക തലത്തിലും അന്തർ േദശീയ തലത്തിലും സുപ്രീംകമ്മിറ്റി ശ്രദ്ധിച്ചുവരുകയാണ്. വിമാനത്താവളം അടക്കാനോ ഏതെങ്കിലും രാജ്യങ്ങളിേലക്കുന്ന വിമാന സർവിസുകൾ റദ്ദാക്കാനോ ഒരു നീക്കവുമില്ല. ജി.സി.സി രാജ്യങ്ങളിലെ പൗരന്മാരെ പി.സി.ആർ ടെസ്റ്റിൽനിന്ന് ഒഴിവാക്കണമെന്ന് ബഹ്റൈനിൽ നടന്ന കഴിഞ്ഞ യോഗത്തിൽ ഒമാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതു സംബന്ധമായ തീരുമാനങ്ങൾ എടുത്തിട്ടില്ല. വിദ്യാഭ്യാസ മേഖലയിൽ വാക്സിനേഷൻ നടപടി തുടരാൻ പ്രേത്യക ടീം രൂപവത്കരിച്ചിട്ടുണ്ട്. 12 വയസ്സിന് മുകളിലുള്ള എല്ലാവർക്കും രണ്ടാംഡോസ് നിർബന്ധമാക്കും.
ഏതു വാക്സിെൻറ രണ്ടാം ഡോസ് എടുത്തവർക്കും ഫൈസർ മൂന്നാം ഡോസ് നൽകും. എന്നാൽ, ആസ്ട്രസെനകയുടെ മൂന്നാം ഡോസ് എടുക്കണമെങ്കിൽ സാേങ്കതിക നിർേദശം തേടണം. നാലുമണിക്കുറിനുള്ളിൽ ഫലം ലഭിക്കുന്നതും 12 മുതൽ 16 മണിക്കൂറിനുള്ളിൽ കിട്ടുന്നതുമായ രണ്ടുതരം കോവിഡ് പരിശോധകളാണ് ഒമാനിലുള്ളത്. വാക്സിനേഷൻ നിരക്കുകൾ കുറക്കാൻ ആരോഗ്യ മന്ത്രാലയം ശ്രമം തുടരുന്നതായും അദ്ദേഹം പറഞ്ഞു. സുപ്രീംകമ്മിറ്റിയുടെ തീരുമാനങ്ങൾ നടപ്പാക്കാനും കോവിഡ് നിയമങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനും വിവിധ സ്ഥലങ്ങളിൽ പൊലീസിനെ വിന്യസിക്കുമെന്ന് പൊലീസ് ഒാപറേഷൻ മേധാവി ബ്രി. മുഹമ്മദ് നാസർ അൽ കിന്തി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.