കോവിഡ് : വിദ്യാഭ്യാസ മന്ത്രാലയം പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു
text_fieldsമസ്കത്ത്: പൊതു, സ്വകാര്യ സ്കൂളുകൾക്ക് രണ്ടാം സെമസ്റ്റർ കാലത്തേക്ക് പുതിയ മാർഗനിർദേശങ്ങൾ ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം പുറപ്പെടുവിച്ചു. ഒന്നുമുതൽ നാലുവരെ ക്ലാസുകൾക്ക് ഓൺലൈൻ വഴിയും നേരിട്ടുമുള്ള ക്ലാസുകളാണ് നടത്താൻ അനുവാദം നൽകിയിരിക്കുന്നത്. ഇതനുസരിച്ച് ഒരാഴ്ച നേരിട്ടും അടുത്തയാഴ്ച ഓൺലൈനായുമാണ് ക്ലാസുകൾ നടത്തേണ്ടത്. 20ന് മുകളിൽ കുട്ടികളില്ലാത്ത സ്കൂളുകളിൽ പൂർണമായും നേരിട്ട് നടത്താം. ഇത്തരം സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകൾ ആവശ്യമില്ല. ഇവർ എല്ലാ ആരോഗ്യ സുരക്ഷ മുൻകരുതൽ മാനദണ്ഡങ്ങളും പാലിക്കണം. അഞ്ച് മുതൽ 11വരെ ക്ലാസുകളിൽ നേരിട്ട് പഠനം നടത്താം. എന്നാൽ, ഒരു ക്ലാസിൽ 30ൽ കൂടുതൽ കുട്ടികളുള്ള സ്കൂളുകൾക്ക് ഇതിന് ഇളവുണ്ട്. ഇത്തരം സ്കൂളുകളിലും ഓൺലൈൻ, ഓഫ് ലൈൻ ക്ലാസുകളാണ് നടത്തേണ്ടത്. ഒരാഴ്ച ഓൺലൈനും അടുത്തയാഴ്ച ഓഫ് ലൈൻ എന്ന രീതിയിലുമാണ് നടത്തേണ്ടത്. സ്കൂളിൽ എല്ലാ മുൻകരുതൽ മാനദണ്ഡങ്ങളും പാലിക്കണം. 12ാം ക്ലാസിൽ പൂർണമായും നേരിട്ടുള്ള ക്ലാസുകളാണ് നടത്തേണ്ടത്. സ്വകാര്യ സ്കൂളുകൾ മന്ത്രാലയം നിശ്ചയിച്ച മാനദണ്ഡങ്ങളും നിർദേശങ്ങളും പൂർണമായി പാലിക്കണമെന്നും നിർദേശത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.