കോവിഡ്: പുതിയ രോഗികളേക്കാൾ രോഗമുക്തർ
text_fieldsമസ്കത്ത്: രാജ്യത്ത് കോവിഡ് പുതുതായി സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ ചെറിയ വർധന. പുതിയ രോഗികളേക്കാൾ രോഗമുക്തരുടെ എണ്ണത്തിലും വർധന ദൃശ്യമാണ്. 1084 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 288,138 ലക്ഷമായി.
12 പേർ കൂടി മരണപ്പെട്ടു. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 3484 ആയി ഉയർന്നു. 1348 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 262,174 പേരാണ് ഇതുവരെ രോഗമുക്തരായത്. 130 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 1265 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 446 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. പുതിയ രോഗികളിൽ 516 പേർ മസ്കത്ത് ഗവർണറേറ്റിലാണുള്ളത്. 150 രോഗികളുള്ള വടക്കൻ ബാത്തിനയാണ് രോഗികളുടെ എണ്ണത്തിൽ രണ്ടാമത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.