കോവിഡ്: സമ്പർക്കമില്ലാത്ത പേമെൻറുകൾ 40 ശതമാനം വർധിച്ചു
text_fieldsമസ്കത്ത്: മഹാമാരി കാലത്ത് രാജ്യത്ത് ഡിജിറ്റൽ പേമെൻറുകൾ വലിയ തോതിൽ വർധിച്ചു. ബാങ്ക് കാർഡുകൾ ഉപയോഗിച്ചുള്ള സമ്പർക്കമില്ലാത്ത പേമെൻറുകൾ 40 ശതമാനം വർധിച്ചതായി ഒമാൻ ബാങ്ക്സ് അസോസിയേഷൻ പ്രസിഡൻറ് അലി ഹസൻ മൂസ പറഞ്ഞു. പണമായി പിൻവലിക്കുന്ന ശീലം 10 ശതമാനം കുറയുകയും ചെയ്തു. ലോക്ഡൗൺ കാലയളവിൽ ഓൺലൈൻ പർച്ചേസുകൾക്ക് നിർബന്ധിതരായതിനാലാണ് ഡിജിറ്റൽ പേമെൻറുകൾ ഉയർന്നതെന്ന് അലി ഹസൻ മൂസ പറഞ്ഞു.
അടുത്ത വർഷം ജനുവരി ഒന്ന് മുതൽ സ്ഥാപനങ്ങളിൽ ഇലക്ട്രോണിക് പേമെൻറ് സംവിധാനം ഏർപ്പെടുത്തണമെന്ന് വ്യവസായ-വാണിജ്യ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ ഷോപ്പിങ് മാളുകൾ, റസ്റ്റാറൻറുകൾ, കഫേകൾ, കമേഴ്സ്യൽ സെൻററുകൾ, ഗിഫ്റ്റ് മാർക്കറ്റുകൾ, ജ്വല്ലറി ഷോപ്പുകൾ, ഭക്ഷ്യവിൽപന ശാലകൾ, പഴം-പച്ചക്കറി വിൽപന ശാലകൾ, ഇലക്ട്രോണിക് ഷോപ്പുകൾ, വ്യവസായ മേഖലകളിലെ സ്ഥാപനങ്ങൾ, ബിൽഡിങ് മെറ്റീരിയൽ സ്ഥാപനങ്ങൾ, പുകയില വിൽപന ശാലകൾ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ ഇലക്ട്രോണിക് പേമെൻറുകൾ നിർബന്ധമാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.