കോവിഡ്: െഎ.സി.യു രോഗികളുടെ എണ്ണം പുതിയ ഉയരത്തിൽ
text_fieldsമസ്കത്ത്: കോവിഡിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം പുതിയ ഉയരത്തിൽ. 26 പേരെ കൂടി പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 171 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 59 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. റോയൽ ആശുപത്രിയിലെ െഎ.സി.യുവിലുള്ളവരുടെ എണ്ണം 11 ആയി ഉയർന്നു.
ഏതാനും ദിവസങ്ങളായി െഎ.സി.യുവിലെത്തുന്ന രോഗികളുടെ എണ്ണം ഉയരുകയാണെന്ന് റോയൽ ആശുപത്രിയിലെ പകർച്ചവ്യാധി രോഗവിഭാഗം കൺസൽട്ടൻറ് ഡോ. സക്കരിയ ബിൻ യഹ്യ അൽ ബലൂഷി പറഞ്ഞു. രണ്ടാഴ്ച മുമ്പ് മൂന്നു പേരായിരുന്നു റോയൽ ആശുപത്രി െഎ.സി.യുവിൽ ഉണ്ടായിരുന്നത്. ഇതാണ് 11 ആയി ഉയർന്നത്. മിഡിൽ വാർഡുകളിൽ ചികിത്സയിലുള്ളവരുടെ എണ്ണം അഞ്ചിൽനിന്ന് 12 ആയും വർധിച്ചു. കേസുകൾ വർധിക്കുന്നുവെന്നതിെൻറയും ജാഗ്രത അനിവാര്യമാണ് എന്നതിെൻറയും സൂചനയാണിത്.
തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ളവർ പ്രായമായവരും വാക്സിൻ മുൻഗണന പട്ടികയിൽ ഉൾപ്പെട്ടവരുമാണ്. മുൻഗണന പട്ടികയിലുള്ളവർ അപകടം ഒഴിവാക്കാൻ വാക്സിൻ സ്വീകരിക്കണമെന്നതാണ് ഇത് കാണിക്കുന്നതെന്നും ഡോ. സക്കരിയ അൽ ബലൂഷി പറഞ്ഞു. ഒമാനിൽ 330 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 1,39,692 ആയി. 195 പേർക്കുകൂടി രോഗം ഭേദമായി. 1,30,848 പേരാണ് ഇതുവരെ രോഗമുക്തരായത്. മൂന്നു പേർകൂടി മരിച്ചു. 1555 പേരാണ് ഇതുവരെ മരിച്ചത്.
പുതിയ രോഗികളിൽ 196 പേരും മസ്കത്ത് ഗവർണറേറ്റിലാണുള്ളത്. സീബ്-80, മസ്കത്ത്-73, ബോഷർ-24, മത്ര-13, അമിറാത്ത്-ആറ് എന്നിങ്ങനെയാണ് മസ്കത്ത് ഗവർണറേറ്റിലെ വിലായത്തുകളിലെ രോഗികളുടെ എണ്ണം. വടക്കൻ ബാത്തിന-34, ദാഖിലിയ-28, ദോഫാർ-20, വടക്കൻ ശർഖിയ-13, തെക്കൻ ബാത്തിന-12, ദാഹിറ-11, ബുറൈമി-ഏഴ്, അൽ വുസ്ത-നാല്, തെക്കൻ ശർഖിയ-മൂന്ന്, മുസന്ദം-രണ്ട് എന്നിങ്ങനെയാണ് മറ്റു ഗവർണറേറ്റുകളിലെ പുതിയ രോഗികളുടെ എണ്ണം.
കോവിഡ്: 10 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഒമാനിൽ പ്രവേശന വിലക്ക്
15 ദിവസത്തേക്കാണ് വിലക്ക് ബാധകം
മസ്കത്ത്: കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിെൻറ ഭാഗമായി 10 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഒമാനിൽ പ്രവേശന വിലക്ക് ഏർപ്പെടുത്താൻ സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. ലബനാൻ, സുഡാൻ, സൗത്ത് ആഫ്രിക്ക, ബ്രസീൽ, നൈജീരിയ, താൻസനിയ, ഗിനി, ഘാന, സിയറാ ലിേയാൺ, ഇതോപ്യ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് താൽക്കാലിക പ്രവേശന വിലക്ക് ഏർപ്പെടുത്താൻ സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചത്.
ഒമാനിലേക്കുള്ള യാത്രക്ക് 14 ദിവസം മുമ്പ് ഇൗ രാജ്യങ്ങളിൽ സഞ്ചരിച്ച ട്രാൻസിറ്റ് യാത്രക്കാർ അടക്കമുള്ളവർക്കും വിലക്ക് ബാധകമായിരിക്കും. ഫെബ്രുവരി 25ന് അർധരാത്രി മുതലായിരിക്കും വിലക്ക് പ്രാബല്യത്തിൽ വരുക. 15 ദിവസത്തേക്കാണ് വിലക്ക് ബാധകമായിരിക്കുകയെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു. ഒമാനി പൗരന്മാർ, നയതന്ത്ര പ്രതിനിധികൾ, ഒമാനിലെ ആരോഗ്യ പ്രവർത്തകർ, കുടുംബാംഗങ്ങൾ എന്നിവർക്ക് വിലക്ക് ബാധകമായിരിക്കില്ല.
ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ നടന്ന യോഗം രോഗവ്യാപനത്തിെൻറ നിലവിലുള്ള സാഹചര്യങ്ങൾ അവലോകനം ചെയ്തു. കോവിഡിെൻറ കൂടുതൽ വകഭേദങ്ങൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ അത്യാവശ്യമല്ലാത്ത വിദേശ യാത്രകൾ ഒഴിവാക്കണമെന്ന് സുപ്രീം കമ്മിറ്റി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.