Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാൻ: 60​ വ​യ​സ്സി​നു​...

ഒമാൻ: 60​ വ​യ​സ്സി​നു​ മു​ക​ളി​ലു​ള്ള​വ​ർ അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണം –ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

text_fields
bookmark_border
ഒമാൻ: 60​ വ​യ​സ്സി​നു​ മു​ക​ളി​ലു​ള്ള​വ​ർ അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണം –ലോ​കാ​രോ​ഗ്യ സം​ഘ​ട​ന
cancel

മ​സ്​​ക​ത്ത്​: കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ 60​ വ​യ​സ്സി​നു​ മു​ക​ളി​ലു​ള്ള​വ​ർ അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്കു​ക​യോ വൈ​കി​പ്പി​ക്കു​ക​യോ വേ​ണ​മെ​ന്ന്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. കോ​വി​ഡ്​ ഗു​രു​ത​ര​മാ​കാ​നും മ​ര​ണം ത​ന്നെ സം​ഭ​വി​ക്കാ​നു​ള്ള സാ​ധ്യ​ത മു​ൻ​നി​ർ​ത്തി​യാ​ണ്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ നി​ർ​ദേ​ശം. നി​ർ​ബ​ന്ധ​മാ​യും യാ​ത്ര ചെ​യ്യേ​ണ്ട​വ​ർ മെ​ഡി​ക്ക​ൽ മാ​സ്​​ക്​ ധ​രി​ക്ക​ണം. നി​ർ​ബ​ന്ധി​ത സാ​ഹ​ച​ര്യ​ത്തി​ൽ മാ​ത്രം മാ​സ്​​ക്​ മാ​റ്റു​ക. മാ​സ്​​ക്​ മാ​റ്റു​ന്ന​തി​നു​മു​മ്പ്​ കൈ​ക​ൾ വൃ​ത്തി​യാ​ക്കു​ക. ഉൗ​രി​യ മാ​സ്​​ക്​ സീ​ൽ ചെ​യ്​​ത പ്ലാ​സ്​​റ്റി​ക്​ ബാ​ഗി​ൽ ഇ​ട്ട​ശേ​ഷ​വും കൈ​ക​ൾ വൃ​ത്തി​യാ​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. സാ​ധ്യ​മാ​കു​ന്ന​യി​ട​ങ്ങ​ളി​ലെ​ല്ലാം മ​റ്റു​ള്ള​വ​രി​ൽ​നി​ന്ന്​ കു​റ​ഞ്ഞ​ത്​ ഒ​രു മീ​റ്റ​ർ അ​ക​ലം പാ​ലി​ക്കു​ക. യാ​ത്ര​യി​ൽ ഇ​ട​ക്കി​ടെ കൈ​ക​ൾ വൃ​ത്തി​യാ​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം.

ഏ​തെ​ങ്കി​ലും പ്ര​ത​ല​ത്തി​ൽ തൊ​ടു​ന്ന​തി​നു​മു​മ്പ്​ രോ​ഗാ​ണു​നാ​ശി​നി​യ​ട​ങ്ങി​യ ​ൈവ​പ്പ്​ കൊ​ണ്ട്​ തു​ട​ക്കു​ക. തു​ട​ച്ച വൈ​പ്പ്​ സീ​ൽ ചെ​യ്​​ത പ്ലാ​സ്​​റ്റി​ക്​ ബാ​ഗി​ൽ സൂ​ക്ഷി​ക്കു​ക. യാ​ത്ര​ക്കു​ മു​മ്പു​ള്ള ര​ണ്ടാ​ഴ്​​ച കാ​ല​യ​ള​വി​ൽ ആ​ശു​പ​ത്രി സ​ന്ദ​ർ​ശ​നം, കോ​വി​ഡ്​ രോ​ഗി​ക​ളോ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​മാ​േ​യാ അ​ടു​ത്തി​ട​പ​ഴ​ക​ൽ, കോ​വി​ഡ്​ ബാ​ധി​ച്ച​യാ​ളു​മാ​യി താ​മ​സ​സ്​​ഥ​ലം പ​ങ്കു​വെ​ക്ക​ൽ തു​ട​ങ്ങി​യ​വ ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ൽ ആ ​വി​വ​ര​ങ്ങ​ൾ യാ​ത്ര​ക്കാ​രി​ൽ​നി​ന്ന്​ രേ​ഖ​പ്പെ​ടു​ത്തി വാ​ങ്ങാ​ൻ ബ​ന്ധ​പ്പെ​ട്ട ആ​രോ​ഗ്യ​വ​കു​പ്പു​ക​ൾ പ്ര​ത്യേ​ക ഫോ​റം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്​ ന​ന്നാ​യി​രി​ക്കും. യാ​ത്ര​ക്കാ​രെ പി​ന്നീ​ട്​ ബ​ന്ധ​പ്പെ​ടാ​നു​ള്ള വി​വ​ര​ങ്ങ​ളും ഇ​തി​ൽ എ​ഴു​തി വാ​ങ്ങ​ണം. വി​മാ​ന​ത്തി​നു​ള്ളി​ൽ വെ​ച്ച്​ ഇൗ ​ഫോ​റം പൂ​രി​പ്പി​ച്ച്​ വാ​ങ്ങ​ണം. ഇ​തോ​ടൊ​പ്പം ഒാ​രോ രാ​ജ്യ​ങ്ങ​ളി​ലും വ​ന്നി​റ​ങ്ങു​ന്ന യാ​ത്ര​ക്കാ​രോ​ട്​ അ​ത​ത്​ രാ​ജ്യ​ങ്ങ​ളു​ടെ കോ​വി​ഡ്​ നി​യ​ന്ത്ര​ണ ആ​പ്ലി​ക്കേ​ഷ​നു​ക​ൾ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാ​ൻ നി​ർ​ദേ​ശി​ക്കാ​വു​ന്ന​താ​ണെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsoman newscovid
Next Story