കോവിഡ്: ബൂസ്റ്റർ ഡോസുമായി ഒമാൻ
text_fieldsമസ്കത്ത്: കൊറോണ വൈറസ് പിടിപ്പെടാൻ ഏറ്റവും സാധ്യതയുള്ള ഗ്രൂപ്പുകളുടെ സംരക്ഷണത്തിനായി മൂന്നാം ഡോസ് കോവിഡ് വാക്സിന് സുപ്രീം കമ്മിറ്റി അനുമതി നൽകി. ടാർജറ്റ് ഗ്രൂപ്പുകളും അതിനുള്ള പദ്ധതിയും ആരോഗ്യമന്ത്രാലയം പ്രഖ്യാപിക്കുമെന്ന് കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. നവംബർ ആദ്യവാരം മുതൽ അഞ്ച് മുതൽ പന്ത്രണ്ട് വയസ്സുവരെയുള്ള കുട്ടികൾക്ക് വാക്സിനേഷൻ നൽകാനും അനുവാദം നൽകിയിട്ടുണ്ട്. നിലവിൽ രാജ്യത്ത് പന്ത്രണ്ട് വയസ്സിന് മുകളിലുള്ളവർക്ക് വാക്സിൻ നൽകുന്നുണ്ട്.
മഹാമാരിക്കെതിരെയുള്ള വാക്സിനേഷൻ നടപടികൾ രാജ്യത്ത് ഉൗർജിതമായി നടന്നു കൊണ്ടിരിക്കുകയാണ്. വിവിധ ഗവർണറേറ്റുകളിൽ വിദേശികളടക്കമുള്ളവർക്ക് വാക്സിൻ സൗജന്യമായി നൽകുന്നുണ്ട്.
ടാർഗറ്റ് ചെയ്ത ജനസംഖ്യയുടെ 85 ശതമാനത്തിലധികം പേർ ഒന്നാം ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
3071161ആളുകളാണ് ആദ്യ ഡോസ് വാക്സിൻ എടുത്തിരിക്കുന്നത്. രണ്ട് ഡോസ് കുത്തിവെപ്പ് എടുത്ത ആളുകളുടെ എണ്ണം 2673 961 ആണ്. ഇത് 79 ശതമാനംവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.