കോവിഡ് മുൻകരുതൽ: ക്രൈസ്തവ ദേവാലയങ്ങളും അമ്പലങ്ങളും അടച്ചു
text_fieldsമസ്കത്ത്: കോവിഡ് മുൻകരുതൽ നടപടികളുടെ ഭാഗമായി ഒമാനിലെ ക്രൈസ്തവ ദേവാലയങ്ങളും അമ്പലങ്ങളും അടച്ചു. ഒൗഖാഫ് മതകാര്യ മന്ത്രാലയത്തിെൻറ നിർദേശപ്രകാരമാണ് നടപടി.
ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ അടച്ചിടൽ പ്രാബല്യത്തിലുണ്ടാകും. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതിെൻറ പശ്ചാത്തലത്തിലാണ് നടപടി. വിശ്വാസികൾ വീടുകളിലും വാടകക്കെടുത്ത ഹാളുകളിലും മറ്റും പ്രാർഥനക്കായി ഒത്തുചേരുന്ന സാഹചര്യങ്ങൾ ഒഴിവാക്കണമെന്നും ദേവാലയങ്ങളുമായി ബന്ധപ്പെട്ടവർ അറിയിച്ചു. പ്രാർഥനകൾ വീടുകളിൽ മാത്രമായി ചുരുക്കണം.
കോവിഡ് സാഹചര്യത്തിൽ കഴിഞ്ഞവർഷം മാർച്ച് അവസാനം അടച്ച ക്രൈസ്തവ ദേവാലയങ്ങളും അമ്പലങ്ങളും ഡിസംബർ അവസാനമാണ് തുറന്നത്. വിശ്വാസികളുടെ എണ്ണം പരിമിതപ്പെടുത്തിയുള്ള ആരാധനകൾക്കാണ് അനുമതി ഉണ്ടായിരുന്നത്. ദുഃഖവെള്ളിയുടെ ഭാഗമായുള്ള ശുശ്രൂഷകളും മറ്റും ഇങ്ങനെയാണ് നടത്തിയത്. ബാക്കി വിശ്വാസികൾ ഒാൺലൈനിലാണ് ആരാധനയിൽ പങ്കുകൊണ്ടിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.