കോവിഡ് നിയന്ത്രണം; ഒമാന് അഭിനന്ദനം
text_fieldsമസ്കത്ത്: കോവിഡ് മഹാമാരിയുടെ വ്യാപനം നിയന്ത്രിക്കാൻ ഒമാൻ സർക്കാർ നടത്തിയ ശ്രമങ്ങളെ കോവിഡ്-19 വാക്സിൻ കൺട്രി-റെഡിനസ് ആൻഡ് ഡെലിവറിയുടെ ഗ്ലോബൽ ലീഡ് കോ-ഓഡിനേറ്റർ ടെഡ് ചൈബാൻ അഭിനന്ദിച്ചു. വിവിധ തലങ്ങളിലും മേഖലകളിലും മഹാമാരിയിൽനിന്ന് കരകയറാനുള്ള രാജ്യത്തിന്റെ കഴിവിനെയും അദ്ദേഹം പ്രശംസിച്ചു.
ഐക്യരാഷ്ട്രസഭയിലെ ഒമാന്റെ സ്ഥിരം പ്രതിനിധി ഡോ. മുഹമ്മദ് അവദ് അൽ അൽ ഹസനുമായി ന്യൂയോർക്കിൽ നടന്ന കൂടിക്കാഴ്ചയിലാണ് ചൈബാൻ അഭിനന്ദനം അറിയിച്ചത്. കൂടിക്കാഴ്ചയിൽ, കോവിഡ്-19മായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ ഇരുപക്ഷവും അവലോകനം ചെയ്തു. കോവിഡിൽനിന്ന് ലോകം ഒരുപാട് കാര്യങ്ങൾ പഠിച്ചുവെന്നും മഹാമാരിയെയും മറ്റു രോഗങ്ങളെയും നേരിടാൻ കൂടുതൽ സജ്ജമായിരിക്കുകയാണെന്നും ചൈബൻ ചൂണ്ടിക്കാട്ടി. രാജ്യങ്ങൾ പരസ്പരം സഹകരിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം അടിവരയിട്ടു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.