കോവിഡ് കാലത്തെ നോമ്പും പെരുന്നാളും
text_fieldsമുൻപരിചയമില്ലാത്ത അസാധാരണ സാഹചര്യങ്ങളിലൂടെയാണ് റമദാൻ അവസാന ഘട്ടത്തിൽ എത്തിനിൽക്കുന്നത്. കോവിഡ് കാലം നമ്മുടെ പല ശീലങ്ങളെയും മാറ്റിമറിച്ചു. പ്രാര്‍ഥനകൾ വീടകങ്ങളിലേക്ക് ചുരുങ്ങി. ഇൗ പ്രതിസന്ധികളൊന്നും നോമ്പിെൻറ അന്തഃസത്തയെ ദുര്‍ബലപ്പെടുത്തുന്നില്ല. റമദാന് നമ്മുടെ തൃഷ്ണകളെ ഒരു മാസത്തേക്ക് ക്വാറൻറീൻ ചെയ്യുന്ന മാസമാണ്. ഒരാള്‍ക്ക് ഏതുതരം ലോക്ഡൗണുകളെയും അഭിമുഖീകരിക്കാനുള്ള കരുത്തും ശേഷിയും നോെമ്പടുക്കുക വഴി ലഭിക്കും. വ്രതമെടുക്കുക വഴി ശാരീരികവും മാനസികവുമായ ഗുണഫലങ്ങള്‍ ലഭിക്കുന്നതിനൊപ്പം ആത്മീയമായ കരുത്തും ശക്തിയും മാനസിക സൗഖ്യവും ലഭിക്കുകയും ചെയ്യും. വിശ്വാസികള്‍ റമദാന് വ്രതകാലത്ത് നേടിയെടുക്കുന്ന ആത്മനിയന്ത്രണം കോവിഡ് കാലത്തെ പലതിനോടും ചേര്‍ന്നുനില്‍ക്കുന്നുണ്ട്. വ്രതകാലത്ത് ശരീരം പൂര്‍ണമായി ശുദ്ധീകരിക്കുകയും കോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നതായി അമേരിക്കന്‍ ആരോഗ്യ ശാസ്ത്രജ്ഞരില്‍ ഒരാളായ മാക്ഫാദോണ് പറയുന്നു. ഉപവാസാനന്തരം പുതിയ ഊര്‍ജവും ശക്തിയും ഒരാള്‍ക്ക് അനുഭവപ്പെടുന്നു.
ശരീരത്തെയും ആത്മാവിനെയും കടിഞ്ഞാണില്ലാത്ത സഞ്ചാരപഥങ്ങളില്‍നിന്ന് വിമോചിപ്പിച്ചെടുത്ത് ജീവിതത്തിെൻറ മറ്റൊരു കളരിയില്‍ കൊണ്ടുനിര്‍ത്തുകയായിരുന്നു റമദാന്. അവിടെ നേരാംവണ്ണം പോരാടി ജയിച്ചവെൻറ ദിനമാണ് ചെറിയ പെരുന്നാൾ. ഒരാൾ തെൻറ ജോലി രാവും പകലുമായി തികഞ്ഞ ഉത്തരവാദിത്തബോധത്തോടെ പൂര്‍ത്തീകരിച്ചുവെന്നിരിക്കട്ടെ. ആ കര്മത്തിെൻറ സത്യസന്ധമായ നിര്‍വഹണം അയാളുടെയുള്ളില്‍ നിറക്കുന്ന ആഹ്ലാദത്തിെൻറ പേരാണ് ആഘോഷം. ഇതേ പദ്ധതി നിര്‍വഹണത്തില്‍ മറ്റൊരാള്‍ അലസതയോ അലംഭാവമോ കാണിച്ച് അതിെൻറ ശോഭകെടുത്തിയെങ്കില് അതൊരുതരം മനംപുരട്ടലായി അയാള്‍ക്ക് അനുഭവപ്പെടുന്നു. പദ്ധതിയുടെ പൂര്‍ത്തീകരണശേഷം അയാളുടെ ആഹ്ലാദത്തിനും ആഘോഷങ്ങള്‍ക്കും നിറങ്ങള്‍ നഷ്ടപ്പെടുന്നു. ഇതുപോലെയാണ് റമദാനും പെരുന്നാളും. ചിലപ്പോള്‍ ഈദ്ഗാഹുകളില്ലാത്ത പെരുന്നാളായിരിക്കാം ഇത്തവണത്തേത്. വീടകങ്ങള്‍ കോവിഡ് കാലത്തെ ഈ ഈദ് ദിനത്തില്‍ തക്ബീര്‍ ധ്വനികളാല്‍ മുഖരിതമാകട്ടെ. സാമൂഹിക അകലം പാലിച്ചുതന്നെ നമുക്ക് ഹൃദയങ്ങള്‍ ചേര്‍ത്തുനിര്‍ത്താം...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.