കോവിഡ്: ആശ്വാസത്തിെൻറ കണക്കുകൾ തുടരുന്നു
text_fieldsമസ്കത്ത്: രാജ്യത്തെ കോവിഡ് സാഹചര്യങ്ങളിൽ ആശ്വാസത്തിെൻറ കണക്കുകൾ തുടരുന്നു. 147 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 3,00,728 ആയി. ആറ് പേർ കൂടി മരണപ്പെട്ടു. ഇതോടെ ആകെ മരിച്ചവർ 4013 ആയി. 208 പേർക്ക് കൂടി രോഗം ഭേദമായി. 2,89,130 പേരാണ് ഇതുവരെ രോഗമുക്തരായത്. 22 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 222പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 95 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ് ചികിത്സയിലുള്ളത്. ഐ.സി.യു രോഗികളുടെ എണ്ണം അഞ്ചു മാസത്തെ താഴ്ചയിലാണുള്ളത്.
മരണനിരക്കിലും ഏതാനും ദിവസങ്ങളായി കാര്യമായ കുറവുണ്ട്. നാലു ദിവസത്തെ സമ്പൂർണ ലോക്ഡൗണും രാത്രി യാത്രാവിലക്കുമാണ് പുതിയ രോഗികളുടെ എണ്ണത്തിനൊപ്പം ഐ.സി.യുവിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണവും കുറയാൻ കാരണമെന്ന് റോയൽ ആശുപത്രിയിലെ പകർച്ചവ്യാധി രോഗ വിഭാഗം സീനിയർ കൺസൾട്ടന്‍റ് ഡോ. ഫരിയാൽ അൽ ലവാത്തി പറഞ്ഞു. മുൻകരുതൽ പാലിക്കാത്തതാണ് മുമ്പ് രോഗബാധ ഉയരാൻ കാരണമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.