കോവിഡ് സുരക്ഷ: ഒമാൻ എയറിന് പഞ്ചനക്ഷത്ര അംഗീകാരം
text_fieldsമസ്കത്ത്: കോവിഡ് മുൻകരുതലിെൻറ ഭാഗമായി ഒമാൻ എയർ കൈക്കൊണ്ട ആരോഗ്യ സുരക്ഷ നടപടികൾക്ക് ആഗോള അംഗീകാരം. സ്കൈ ട്രാക്സിെൻറ പഞ്ചനക്ഷത്ര റേറ്റിങ് ആണ് ലഭിച്ചത്. എയർലൈൻ സേഫ്റ്റിക്കൊപ്പം മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ലോഞ്ചിനും പഞ്ചനക്ഷത്ര റേറ്റിങ് ലഭിച്ചു.
ആരോഗ്യ, സുരക്ഷ നടപടികളിൽ സുസ്ഥിരത തുടരുന്നത് കണക്കിലെടുത്താണ് അംഗീകാരം. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി എപ്പോഴും ശ്രദ്ധിച്ചുവരുന്നതായി ഒമാൻ എയർ സി.ഇ.ഒ അബ്ദുൽ അസീസ് അൽ റൈസി പറഞ്ഞു.
സ്കൈ ട്രാക്സിെൻറ രണ്ടു വിഭാഗങ്ങളിലായുള്ള പഞ്ചനക്ഷത്ര റേറ്റിങ് ഇൗ നടപടികൾ തുടരുന്നതിനുള്ള പ്രചോദനമാണ്.കഴിഞ്ഞ ജനുവരിയിലാണ് കോവിഡ് സേഫ്റ്റി ഒാഡിറ്റിങ് നടന്നത്. ദീർഘദൂര, ആഭ്യന്തര സർവിസുകളിലെ സേവനങ്ങൾക്കൊപ്പം മസ്കത്ത് വിമാനത്താവളത്തിലെ സൗകര്യങ്ങളും വിലയിരുത്തി. ഫെബ്രുവരിയിൽ പഞ്ചനക്ഷത്ര റേറ്റിങ്ങിനായി നടപടിക്രമങ്ങളിൽ നിർദേശിച്ച മാറ്റങ്ങളും വരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.