ദോഫാറിലെ കോവിഡ് സാഹചര്യം: ആരോഗ്യമന്ത്രി അവലോകനം ചെയ്തു
text_fieldsസലാല: ആരോഗ്യമന്ത്രി ഡോ. അഹ്മദ് ബിൻ മുഹമ്മദ് അൽ സഇൗദി ദോഫാർ ഗവർണറേറ്റിലെ ആരോഗ്യമന്ത്രാലയം ഉദ്യോഗസ്ഥരുമായി സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചർച്ച നടത്തി. യോഗത്തിൽ ദോഫാർ ഗവർണറേറ്റിലെ മഹാമാരിയുടെ സാഹചര്യങ്ങളും രോഗത്തെ നേരിടാൻ ആശുപത്രിയിൽ നടത്തിയിട്ടുള്ള ഒരുക്കങ്ങളും അവലോകനം ചെയ്തു. യോഗത്തിലെ ആരോഗ്യമന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് ബിൻ സൈഫ് അൽ ഹുസ്നി, ദോഫാറിലെ ഹെൽത്ത് സർവിസസ് വിഭാഗം മേധാവി ഡോ.ഖാലിദ് ബിൻ മുഹമ്മദ് അൽ മഷീഖി എന്നിവരും പെങ്കടുത്തതായി ദോഫാർ ഹെൽത്ത് സർവിസസ് ഡയറക്ടറേറ്റ് ജനറൽ പ്രസ്താവനയിൽ അറിയിച്ചു.
സെപ്റ്റംബർ 17ന് ആചരിക്കുന്ന ലോക രോഗീസുരക്ഷ ദിനത്തിെൻറ ഭാഗമായി ആരോഗ്യപ്രവർത്തകരുടെ സുരക്ഷ എന്ന വിഷയത്തിൽ ബോധവത്കരണ പരിപാടികളും ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 'സേഫ് ഹെൽത്ത് വർക്കർ, സേഫ് പേഷ്യൻറ്സ്'എന്ന തലക്കെട്ടിലാണ് ബോധവത്കരണ പരിപാടികൾ നടക്കുകയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.