രാജ്യത്തെ കോവിഡ് സാഹചര്യം മെച്ചപ്പെട്ടു -മന്ത്രി
text_fieldsമസ്കത്ത്: രാജ്യത്തെ കോവിഡ് സാഹചര്യം കാര്യമായ രീതിയിൽ മെച്ചപ്പെട്ടതായി ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ സഈദി. ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറലിനൊപ്പം കൺവെൻഷൻ സെൻററിലെ വാക്സിനേഷൻ കേന്ദ്രം സന്ദർശനത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. പുതിയ രോഗികളുടെ എണ്ണത്തിനൊപ്പം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ട്. ഇതു മികച്ച നേട്ടമാണ്. കേസുകളുടെ എണ്ണവും മരിച്ചവരുടെ എണ്ണത്തിലും ക്രമമായ കുറവ് ദൃശ്യമാണ്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ളത് 20 പേരാണ്. ജനങ്ങൾ മുൻകരുതൽ നടപടികൾ കൃത്യമായി പാലിക്കണമെന്നും ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ സഈദി പറഞ്ഞു.
മുൻഗണനാപട്ടികയിലുള്ള സ്വദേശികൾക്കും വിദേശികൾക്കും ഒക്ടോബറോടെ രണ്ട് ഡോസ് വാക്സിനും നൽകാനാകുമെന്നാണ് പ്രതീക്ഷയെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. 92 ശതമാനം ഒമാനികൾക്കും ആദ്യ ഡോസ് വാക്സിൻ നൽകി. എന്നാൽ, വിദേശികളെ കൂടി കൂട്ടുേമ്പാൾ ഇത് 74 ശതമാനമാണ്. ഈ മാസം അവസാനത്തോടെ മുഴുവൻ ഒമാനികൾക്കും ഒരു ഡോസ് വാക്സിൻ നൽകാനാകുമെന്നാണ് പ്രതീക്ഷ. ഒക്ടോബർ അവസാനത്തോടെ സ്വദേശി-വിദേശി വിഭാഗങ്ങളിൽ രണ്ട് ഡോസ് വാക്സിനും നൽകാനായേക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.