കോവിഡ്: ബൂസ്റ്റർ ഡോസ് നൽകിത്തുടങ്ങി
text_fieldsമസ്കത്ത്: രാജ്യത്ത് കോവിഡിനെതിരെയുള്ള ബൂസ്റ്റർ ഡോസ് നൽകിത്തുടങ്ങി. മുതിര്‍ന്ന പ്രായക്കാര്‍, നിത്യരോഗികള്‍ എന്നിവരുൾപ്പെടെ മുന്‍ഗണന വിഭാഗത്തിലുള്ളവര്‍ക്കാണ് കുത്തിവെപ്പ് നൽകിത്തുടങ്ങിയത്.
65 വയസ്സും അതില്‍ കൂടുതലുമുള്ളവര്‍, 50 വയസ്സിനു മുകളിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്‍നിര പോരാളികള്‍, 18 വയസ്സിനു മുകളിലുള്ള നിത്യരോഗികള്‍ (വിട്ടുമാറാത്ത ശ്വാസകോശ രോഗികള്‍, വൃക്കരോഗികള്‍), ജനിതക രക്ത രോഗങ്ങളുള്ളവര്‍, വൃക്ക തകരാറിലായതിനെ തുടര്‍ന്ന് ഡയാലിസിസ് നടത്തുന്നവര്‍, 7.6 ശതമാനത്തില്‍ കൂടുതല്‍ ഗ്ലൈക്കേറ്റഡ് ഹീമോഗ്ലോബിനുള്ള പ്രമേഹ രോഗികള്‍, രക്തസമ്മര്‍ദ രോഗികള്‍, കരള്‍ രോഗികള്‍ എന്നിവർക്ക് രണ്ടാം ഡോസ് സ്വീകരിച്ച് എട്ടു മാസം കഴിഞ്ഞിട്ടുണ്ടെങ്കിൽ ബൂസ്റ്റർ ഡോസ് എടുക്കാം.
രണ്ടാംഡോസ് വാക്സിന് സ്വീകരിച്ച് മൂന്നു മാസം പൂര്‍ത്തിയാക്കിയ ഇനി പറയുന്ന വിഭാഗത്തില്‍ പെട്ടവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കും.12 വയസ്സിനു മുകളിലുള്ള പ്രതിരോധശേഷി കുറഞ്ഞ രോഗികള്‍, കാന്‍സര്‍ ചികിത്സക്ക് വിധേയരായവർ, മജ്ജ അല്ലെങ്കില്‍ അവയവം മാറ്റിെവക്കല്‍ നടത്തിയവർ, എച്ച്.ഐ.വി ബാധിതർ എന്നിവർക്കും ബൂസ്റ്റർ ഡോസ് എടുക്കാം. ദിവസങ്ങൾക്കു മുമ്പു ചേർന്ന കോവിഡ് അവലോകന സുപ്രീം കമ്മിറ്റിയാണ് ബൂസ്റ്റർ ഡോസിന് അംഗീകാരം നൽകിയത്. അഞ്ചിനും 12നും ഇടയിലുള്ള കുട്ടികൾക്കും വാക്സിൻ നൽകാനും അനുമതി നൽകിയിരുന്നു.
ആശ്വാസം, പുതിയ മരണങ്ങളില്ല
മസ്കത്ത്: കഴിഞ്ഞ മൂന്നു ദിവസത്തിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് ആരും മരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം. 36 പേർക്കാണ് പുതുതായി കോവിഡ് ബാധിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,04,365 ആയി. 98.5 ശതമാനമാണ് കോവിഡ് മുക്തി നിരക്ക്. 2,99,754 പേർക്കാണ് ഇതുവരെ കോവിഡ് ഭേദമായത്. പുതുതായി ഒരാളെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജ്യത്ത് ആകെ ഒമ്പതുപേരാണ് ആശുപത്രിയിൽ കഴിയുന്നത്. രണ്ടുപേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. ആകെ 4,112 ആളുകളാണ് മഹാമാരി പിടിപെട്ട് മരിച്ചത്.
വിദേശികള്‍ക്ക് വാക്സിൻ എടുക്കാം
മസ്കത്ത്: കോവിഡിനെതിരെയുള്ള വാക്സിനേഷൻ വിവിധ ഗവർണറേറ്റുകളിൽ ഉൗർജിതമായി നടക്കുന്നു. ഒമാന്‍ കണ്വെന്ഷന് ആൻഡ് എക്സിബിഷന് സെൻററിെല വാക്സിനേഷന് ക്യാമ്പ് സമാപിച്ചു. മസ്കത്ത് ഗവര്‍ണറേറ്റില്‍ പകരം മറ്റു കേന്ദ്രങ്ങളിലായിരിക്കും വാക്സിന് നല്‍കുക. വിദേശികള്‍ക്ക് സബ്ലത്ത് മത്രയിലും സീബ് അല്‍ ശറാദി മെഡിക്കല്‍ ഫിറ്റ്നസ് സെൻററിലുമാണ് വാക്സിന് സ്വീകരിക്കാന്‍ സൗകര്യമൊരുക്കിയത്. രാവിലെ എട്ടു മുതല്‍ ഉച്ചക്ക് രണ്ടു വരെയാണ് വാക്സിനേഷന് സമയം. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കായിരിക്കും വാക്സിൻ ലഭിക്കുക. തറാസൂദ് ആപ് വഴിയോ ആരോഗ്യമന്ത്രാലയത്തിെൻറ വെബ്സൈറ്റ് വഴിയോ രജിസ്റ്റർ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.