കോവിഡ്: സുപ്രീം കമ്മിറ്റി നിർദേശം പാലിക്കണം -ആർ.ഒ.പി
text_fieldsമസ്കത്ത്: കോവിഡ് മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട് സുപ്രീം കമ്മിറ്റി നിർദേശിച്ച കാര്യങ്ങൾ മസ്ജിദുകളിൽ എത്തുന്നവർ പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) പ്രസ്താവനയിൽ പറഞ്ഞു. ഇത്തരം നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ പള്ളികൾ അടച്ച് പൂട്ടുന്നതിലേക്കുവരെ എത്തിയേക്കും.
എന്തെങ്കിലും നിയമ ലംഘനങ്ങൾ കണ്ടെത്തിയാൽ 1099 എന്ന നമ്പറിൽ അറിയിക്കണമെന്നും ആർ.ഒ.പി ആവശ്യപ്പെട്ടു. പലരും കോവിഡ് സുരക്ഷ നിർദേശങ്ങൾ പാലിക്കാതെയാണ് മസ്ജിദുകളിൽ പ്രാർഥനക്കായി എത്തുന്നത്. നടപടിക്രമങ്ങൾ പാലിക്കണമെന്ന് ഔഖാഫ് മതകാര്യ മന്ത്രാലയവും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
നിലവിൽ വാക്സിനെടുത്തവർക്കും 12 വയസിന് മുകളിലുള്ളവർക്കും മാത്രമാണ് തറാവീഅ് അടക്കമുള്ള പ്രാർഥനക്ക് അനുമതി നൽകിയത്. സമൂഹ നോമ്പ് തുറക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മസ്ജിദുകൾ ഉൾപ്പെടെ അടച്ചിട്ട സ്ഥലങ്ങളിൽ ശാരീരിക അകലം പാലിക്കൽ, മാസ്ക് ധരിക്കൽ തുടങ്ങിയ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.