കോവിഡ്: ദോഫാറിലെ സാഹചര്യം ആരോഗ്യമന്ത്രി വിലയിരുത്തി
text_fieldsമസ്കത്ത്: കോവിഡ് വ്യാപനം ആശങ്കവിതച്ച ദോഫാറിലെ സാഹചര്യം ആരോഗ്യമന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ സയീദി വിലയിരുത്തി. മഹാമാരിയെ പ്രതിരോധിക്കുന്നതിന് ആവശ്യമെങ്കിൽ ദോഫാറിൽ ഫീൽഡ് ആശുപത്രി ആരംഭിക്കുന്നതിെൻറ സാധ്യത പഠിക്കാൻ സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് നിർദേശിച്ചതായി മന്ത്രി വ്യക്തമാക്കി.
കോവിഡ് രോഗികളെ പ്രവേശിപ്പിക്കാൻ ആവശ്യമായ ബെഡ് സൗകര്യം സലാലയിലെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ നിലവിലുണ്ട്. മെഡിക്കൽ ഉപകരണങ്ങളും ജീവനക്കാരുടെയും ആവശ്യമാണ് ഇപ്പോഴുള്ളത്. ദോഫാറിൽ വെൻറിലേറ്ററുകളുടെ അപര്യാപ്തതയും നിലവിലില്ല. പരിശോധനകൾക്ക് ആവശ്യമായ വസ്തുക്കൾ എല്ലാ ഗവർണറേറ്റുകളിലേക്കും വിതരണം ചെയ്തിട്ടുണ്ട്. മറ്റു മേഖലകളിൽനിന്ന് അകലെയായതിനാൽ ദോഫാർ ഗവർണറേറ്റിന് മുൻഗണന നൽകിവരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സുൽത്താൻ ഖാബൂസ് ആശുപത്രി സന്ദർശിച്ച ശേഷം വാർത്ത ഏജൻസിയോടാണ് ഇക്കാര്യം അറിയിച്ചത്. ദോഫാറിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായും പ്രദേശിക അധികൃതരുമായും മന്ത്രി കൂടിക്കാഴ്ച നടത്തി. രോഗപ്രതിരോധത്തിന് ആവശ്യമായ എല്ലാ സഹകരണവും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ചകളിലായി ദോഫാറിൽ കോവിഡ് കേസുകൾ ക്രമാതീതമായി വർധിച്ചിട്ടുണ്ട്. മഹാമാരിയെ പ്രതിരോധിക്കുന്നതിനായി ഗവർണറേറ്റിൽ സമ്പൂർണ രാത്രികാല ലോക്ഡൗൺ പ്രഖ്യപിച്ചിട്ടുണ്ട്.
ഒമാനിൽ 19 കോവിഡ് മരണം: 1263പുതിയ കേസുകൾ
കുത്തിവെപ്പ് എല്ലാവർക്കും നൽകിത്തുടങ്ങിയില്ലെന്ന് ആരോഗ്യവകുപ്പ്
മസ്കത്ത്: കഴിഞ്ഞ 24 മണിക്കൂറിൽ ഒമാനിൽ 19 കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. 1263പേർക്കു കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 182,693 ആയി ഉയർന്നു. കഴിഞ്ഞ ദിവസത്തേതടക്കം മഹാമാരിയിൽ രാജ്യത്ത് മരിച്ചവരുടെ എണ്ണം 1909ആയി. 92പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതോടെ ആശുപത്രികളിൽ അഡ്മിറ്റ് ചെയ്ത രോഗികളുടെ എണ്ണം 805ആയിട്ടുണ്ട്. ഇവരിൽ 263പേർ െഎ.സി.യുവിൽ ഗുരുതര രോഗലക്ഷണങ്ങളോടെ കഴിയുന്നവരാണ്. രോഗമുക്തി നിരക്ക് കഴിഞ്ഞ ദിവസങ്ങളിൽ 89ശതമാനം മാത്രമായി ചുരുങ്ങിയിട്ടുണ്ട്.
അതിനിടെ, രാജ്യത്ത് എല്ലാ പ്രായത്തിൽപെട്ടവർക്കും കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകുന്നില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രത്യേകം ഗ്രൂപ്പുകൾക്കായാണ് വാക്സിൻ നൽകിവരുന്നതെന്നും മറ്റുള്ള പ്രചാരണങ്ങൾ തെറ്റാണെന്നും പ്രസ്താവനയിൽ പറഞ്ഞു. കുത്തിെവപ്പ് നൽകുന്ന പ്രായപരിധി സംബന്ധിച്ച് സർക്കാറിെൻറ ഒൗദ്യോഗിക സംവിധാനങ്ങൾ അറിയിപ്പ് നൽകുമെന്നും മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് വാക്സിൻ ലഭ്യമാക്കാൻ വിവിധ കമ്പനികളുമായി സർക്കാർ കരാറിലെത്തിയിട്ടുണ്ട്. എന്നാൽ ഘട്ടംഘട്ടമായാണ് വാക്സിൻ ലഭിച്ചുകൊണ്ടിരിക്കുന്നത്. ലഭ്യതയനുസരിച്ച് വേഗത്തിൽ കുത്തിവെപ്പുകൾ പൂർത്തിയാക്കുകയാണ് ആരോഗ്യമന്ത്രാലയം ചെയ്തുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.