കോവിഡ്: പ്രതിദിന രോഗികളുടെ എണ്ണം മുന്നൂറിനു മുകളിൽതന്നെ
text_fieldsമസ്കത്ത്: ഒമാനിൽ 361 പേർക്കുകൂടി കോവിഡ്. കഴിഞ്ഞ വ്യാഴാഴ്ച മുതൽ പ്രതിദിന രോഗികളുടെ എണ്ണം മുന്നൂറിന് മുകളിൽ തുടരുകയാണ്. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 1,42,169 ആയി. 260 പേർക്കുകൂടി രോഗം ഭേദമായി. 1,32,945 പേരാണ് ഇതുവരെ രോഗമുക്തരായത്. മൂന്നു പേർ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 1580 ആയി.
19 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 198 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 70 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്.പുതിയ രോഗികളിൽ 199 പേരും മസ്കത്ത് ഗവർണറേറ്റിലാണ്. മസ്കത്ത്-64, സീബ്-54, ബോഷർ-42, മത്ര-32, അമിറാത്ത്-ആറ്, ഖുറിയാത്ത്-ഒന്ന് എന്നിങ്ങനെയാണ് തലസ്ഥാന ഗവർണറേറ്റുകളിലെ വിലായത്തുകളിലെ രോഗികളുടെ എണ്ണം.
വടക്കൻ ബാത്തിന-41, ദാഖിലിയ-27, ദോഫാർ-24, അൽ വുസ്ത-19, ദാഹിറ-13, തെക്കൻ ബാത്തിന-11, വടക്കൻ ശർഖിയ-10, തെക്കൻ ശർഖിയ-ഒമ്പത്, ബുറൈമി-ആറ്, മുസന്ദം- രണ്ട് എന്നിങ്ങനെയാണ് മറ്റ് ഗവർണറേറ്റുകളിലെ പുതിയ രോഗികളുടെ എണ്ണം. ഇൗ വർഷം ജനുവരിയിൽ പുതിയ രോഗികളുടെ എണ്ണവും മരണവും താഴ്ന്ന നിലയിലായിരുന്നു. ഫെബ്രുവരിയിൽ ഇത് രണ്ടും ഉയരുന്ന കാഴ്ചയാണ് കണ്ടത്. ഫെബ്രുവരിയിൽ മാത്രം 41 പേരാണ് രാജ്യത്ത് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.