കോവിഡ്: ഒമാനിൽ മൂന്ന് മലയാളികൾ കൂടി മരിച്ചു
text_fieldsമസ്കത്ത്: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന മൂന്ന് മലയാളികൾ കൂടി ഒമാനിൽ മരിച്ചു. കോട്ടയം ചങ്ങനാശ്ശേരി ഇത്തിത്താനം മൂലകുന്നം സ്വദേശി കരിമ്പോലിൽ തങ്കപ്പൻ ആചാര്യയുടെ മകൻ വി.ടി സുനിൽ കുമാർ (46) വ്യാഴാഴ്ച രാത്രി ഖൗല ആശുപത്രിയിലാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. കോവിഡ് ബാധിച്ച് ഒന്നര മാസമായി ചികിത്സയിലായിരുന്നു.
10 വർഷമായി ഗൾഫാർ എൻജിനീയറിങ് കമ്പനിയിലെ അസ്ഫൾട് എൻജിനീയറായി ജോലി ചെയ്തുവരുകയായിരുന്നു. ഓമന മാതാവും ജയശ്രീ ഭാര്യയുമാണ്. മക്കൾ: ദേവിശ്രീ, അനുശ്രീ. കുടുംബം ഒമാനിലുണ്ട്.
കണ്ണൂർ കേളകം സ്വദേശി പരേതനായ വാളുവെട്ടിക്കൽ ചാക്കോയുടെ മകൻ ബിനു (44) ഖൗല ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു. കഴിഞ്ഞ ഒരു മാസമായി ചികിത്സയിലായിരുന്നു.
15 വർഷത്തിലധികമായി ഒമാനിലുള്ള ബിനു നെറ്റ്വർക്കിങ് രംഗത്ത് പ്രവർത്തിച്ചുവരുകയായിരുന്നു. മറിയാമ്മ മാതാവും ജോമി ഭാര്യയുമാണ്. മക്കൾ: ജോബിൻ, ജലിൻ.
കൊല്ലം കൊട്ടാരക്കര കുന്നിക്കോട് മേലില പുവക്കാട് വീട്ടിൽ പരേതനായ ഗീവർഗീസിെൻറ മകൻ എം. ബേബിക്കുട്ടി (61) ജർദയിലാണ് മരണപ്പെട്ടത്. കഴിഞ്ഞ 35 വർഷമായി ഒമാൻ ഓയിൽ പെട്രോൾ സ്റ്റേഷനിൽ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: അനിജ. മക്കൾ: ജബിനി, അബിൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.