കോവിഡ്: കൂടുതൽ രാജ്യങ്ങൾക്ക് യാത്രവിലക്ക്
text_fieldsമസ്കത്ത്: ഇൗജിപ്ത്, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഒമാൻ വിലക്കേർപ്പെടുത്തി. കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് നേരത്തെ വിലക്കേർപ്പെടുത്തിയിരുന്നു. ഇതിെൻറ തുടർച്ചയായാണ് ഒമാനിൽ നിരവധി യാത്രക്കാരെത്തുന്ന ഇൗജിപ്തിനെയും ഫിലിപ്പീൻസിനെയും വിലക്കിയത്. മേയ് ഏഴ് വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതൽ ആരംഭിക്കുന്ന യാത്ര നിരോധനം ഇനിയൊരറിയിപ്പ് വരെ തുടരുമെന്നും സുപ്രീംകമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. ഇൗ രാജ്യങ്ങളിലൂടെ കഴിഞ്ഞ 14 ദിവസത്തിനിടെ യാത്ര ചെയ്തവർക്കും പ്രവേശന വിലക്കുണ്ട്. ഒമാനി പൗരന്മാർ, നയതന്ത്രജ്ഞർ, ആേരാഗ്യപ്രവർത്തകർ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്ക് ഇളവുണ്ടാകും. പാകിസ്താൻ, ബംഗ്ലാദേശ്, യു.കെ, ലബനാൻ, സുഡാൻ തുടങ്ങിയ രാജ്യങ്ങൾക്കും വിലക്കുണ്ട്.
വാക്സിൻ വിതരണം കുറഞ്ഞു; ആസ്ട്ര സെനിക രണ്ടാം ഡോസ് നാലുമാസത്തിനു ശേഷം
മസ്കത്ത്: ഓക്സ്ഫഡ്-ആസ്ട്ര െസനിക വാക്സിൻെറ രണ്ട് ഡോസുകൾ തമ്മിലെ ഇടവേള നാലുമാസമാക്കി നീട്ടാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. ആഗോളതലത്തിൽ വിതരണം കുറഞ്ഞതും വാക്സിൻ കയറ്റുമതി ചെയ്യുന്നതിൽ നിർമാതാക്കൾ വൈകിയതും കാരണമാണ് ഇടവേള വർധിപ്പിച്ചത്. നേരത്തേ നാലാഴ്ചയായിരിക്കും ഇടവേളയെന്നാണ് തീരുമാനിച്ചിരുന്നത്. ഇടവേള ദീർഘിപ്പിച്ചത് കുത്തിവെപ്പിൻെറ ഫലപ്രാപ്തിയെ ബാധിക്കില്ലെന്നും കോവിഡ് വാക്സിൻെറ അംഗീകരിക്കപ്പെട്ട പ്രോട്ടോകോളിന് കീഴിലാണ് ഇത് വരുകയെന്നും മന്ത്രാലയം വ്യക്തമാക്കി. ഒന്നാം ഡോസ് എടുത്തവർക്ക് രണ്ടാമത്തെ കുത്തിവെപ്പ് സംബന്ധിച്ച ദിവസമടക്കമുള്ള വിവരം ലഭിക്കുമെന്നും അതുവരെ കാത്തിരിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
രാജ്യത്ത് ഇതിനകം രണ്ട് ലക്ഷത്തിലേറെ പേർ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. പ്രത്യേക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കാണ് നിലവിൽ കുത്തിവെപ്പ് നൽകിവരുന്നത്. പ്രായമായവർക്കും രോഗികൾക്കും ആരോഗ്യ-സുരക്ഷാ പ്രവർത്തകർക്കുമാണ് ഇൗ ഘട്ടത്തിൽ മുൻഗണന. വാക്സിൻ സ്വീകരിച്ചവരിൽ 40,000ത്തോളം പേർ ആരോഗ്യപ്രവർത്തകരാണ്. മസ്കത്ത് ഗവർണറേറ്റിലാണ് ഏറ്റവും കൂടുതൽ പേർ വാക്സിൻ സ്വീകരിച്ചത്. അൽ വുസ്ത്വ ഗവർണറേറ്റിലാണ് ഏറ്റവും കുറവ് നിരക്ക് രേഖപ്പെടുത്തിയത്. രണ്ടാംഘട്ട കോവിഡ് വ്യാപനം ഭീതി സൃഷ്ടിച്ചതോടെ വാക്സിനെടുക്കാൻ എത്തുന്നവരുടെ എണ്ണം വർധിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കോവിഡ്: 902 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു
മസ്കത്ത്: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 902 പേർക്കു കൂടി കോവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമ്പതു പേരാണ് കഴിഞ്ഞദിവസം മരിച്ചത്. ഇതോടെ ആകെ മരണം 2062 ആയി. ആകെ രോഗികളുടെ എണ്ണം 1,97,802 ആയി. ഇവരിൽ 1,79,175 പേർ ഇതിനകം രോഗമുക്തരായി. കഴിഞ്ഞദിവസം 1123 പേരാണ് രോഗമുക്തരായത്. രോഗമുക്തി നിരക്ക് 90.4 ശതമാനമാണ്. 93 പേരെയാണ് കഴിഞ്ഞദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇതോടെ ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം 813 ആയി. ഇവരിൽ 287 പേർ ഐ.സി.യുവിലാണ് ചികിത്സയിൽ കഴിയുന്നത്. കോവിഡ് വ്യാപനം കുറക്കുന്നതിന് സുപ്രീംകമ്മിറ്റിയും ആരോഗ്യ വകുപ്പും നൽകിയ നിർദേശങ്ങൾ പാലിക്കണമെന്ന് മന്ത്രാലയം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.