കോവിഡ്: രണ്ട് മലയാളികൾ മരിച്ചു
text_fieldsമസ്കത്ത്: ഒമാനിൽ കൊവിഡ് ബാധിച്ച് രണ്ട് മലയാളികൾ മരിച്ചു. കണ്ണൂർ സ്വദേശി മുഹ്സിൻ (47), കൊല്ലം സ്വദേശി മജീദ് കുട്ടി (39) എന്നിവരാണ് മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് ഒമാനിൽ മരിച്ച മലയാളികളുടെ എണ്ണം 70 കടന്നു.
കണ്ണൂർ മാട്ടൂൽ സ്വദേശിയായ മുഹ്സിൻ ഇട്ടോൽ കളത്തിൽ മസ്കത്തിൽ ഫയർ എൻജിനീയറിങ് കമ്പനിയിൽ ജീവനക്കാരനായിരുന്നു. കോവിഡിനെ തുടർന്ന് കഴിഞ്ഞ മാസം 28ന് സ്വകാര്യ ആശുപത്രിയിലും അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് റോയൽ ആശുപത്രിയിലും ചികിത്സയിലായിരുന്നു. വ്യാഴാഴ്ച ഉച്ചക്ക് ശേഷമാണ് മരിച്ചത്. പിതാവ്: പരേതനായ എം.കെ. അബ്ദുറഹീം. മാതാവ്: ഇ.കെ. അസ്മ., ഭാര്യ: ഹന്നത്ത്. മക്കൾ: നജാഹ്, നാഫിഹ്, ഹമ്മാദ്, ഐമൻ. മയ്യിത്ത് ഒമാനിൽ ഖബറടക്കും.
കൊല്ലം കൊട്ടിയം സ്വദേശി മജീദ് കുട്ടി ഷാൻ സുഹാർ ശിനാസിലെ അബൂബക്കറ എന്ന സ്ഥലത്ത് നിർമാണ മേഖലയിൽ ജോലി ചെയ്തുവരുകയായിരുന്നു.വർഷങ്ങളായി ഒമാനിൽ പ്രവാസിയാണ്. താമസ സ്ഥലത്താണ് മരണപ്പെട്ടത്. തുടർന്ന് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.പിതാവ്: മജീദ് കുട്ടി. മാതാവ്: ലത്വീഫ. മക്കൾ: സഈദലി, ഫാത്വിമ, ലത്വീഫ. മയ്യിത്ത് സുഹാർ ഖബർസ്ഥാനിൽ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.