കോവിഡ്: രണ്ടു ലക്ഷത്തിലേറെ വാക്സിൻ ഡോസുകൾ എത്തി
text_fieldsമസ്കത്ത്: 2,10,000 കോവിഡ് പ്രതിരോധ വാക്സിൻ ഡോസുകൾകൂടി ഒമാനിൽ എത്തി. ഫൈസർ ബയോൺടെക്കിെൻറ വാക്സിനാണ് മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. ഒാരോ ആഴ്ചയും എത്തിക്കേണ്ട വാക്സിെൻറ രണ്ടാം ബാച്ചാണ് എത്തിയത്. വാക്സിൻ ആരോഗ്യ മന്ത്രാലയം വിവിധ ഗവർണറേറ്റുകളിലെ കുത്തിവെപ്പ് കേന്ദ്രങ്ങളിൽ എത്തിക്കും.
കഴിഞ്ഞ ദിവസം ആരംഭിച്ച മാസ് കുത്തിവെപ്പ് ഇതോടെ കൂടുതൽ വേഗത്തിലാകും. ഇൗ മാസം 12.5 ലക്ഷം വാക്സിൻ ഡോസുകളാണ് രാജ്യത്തെത്തുക. ആഗസ്റ്റ് അവസാനത്തോടെ വാക്സിനേഷൻ 35 ശതമാനത്തിലെത്തുമെന്നാണ് വിലയിരുത്തൽ. ഈ വർഷം അവസാനിക്കുന്നതോടെ രാജ്യത്തെ 12 വയസ്സിന് താഴെയുള്ളവരുടെ മുഴുവൻ കുത്തിവെപ്പ് പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യം. 45 വയസ്സ് കഴിഞ്ഞവരും സർക്കാർ ജീവനക്കാരുമടക്കമുള്ളവരാണ് ഈ മാസത്തെ മുൻഗണന പട്ടികയിൽ.
പൊലീസും ആരോഗ്യവകുപ്പും സലാല വിമാനത്താവളം സന്ദർശിച്ചു
മസ്കത്ത്: കോവിഡ് പശ്ചാത്തലത്തിൽ റോയൽ ഒമാൻ പൊലീസും ആരോഗ്യ വകുപ്പും സലാല വിമാനത്താവളം സന്ദർശിച്ചു. വ്യോമയാന മന്ത്രാലയമാണ് സന്ദർശനം ഒരുക്കിയത്. യാത്രക്കാരുടെയും ജീവനക്കാരുടെയും ആരോഗ്യ സുരക്ഷക്ക് ആവശ്യമായ മുന്നൊരുക്കം പരിശോധിക്കുന്നതിനായിരുന്നു സന്ദർശനം. കോവിഡ് പശ്ചാത്തലത്തിൽ അന്താരാഷ്ട്ര തലത്തിലെ സുരക്ഷ മാനദണ്ഡങ്ങളാണ് വിമാനത്താവളത്തിൽ ഒരുക്കുന്നത്. പോരായ്മകൾ വിലയിരുത്തി ആവശ്യമായ മാറ്റം വരുത്തുന്നതിന് പൊലീസും ആരോഗ്യ വകുപ്പും നിർദേശം നൽകും.
മുലയൂട്ടുന്ന അമ്മമാർക്ക് വാക്സിൻ സുരക്ഷിതം –ആരോഗ്യ മന്ത്രാലയം
മസ്കത്ത്: മുലയൂട്ടുന്ന അമ്മമാർക്കും ഗർഭധാരണത്തിന് ആഗ്രഹിക്കുന്ന സ്ത്രീകൾക്കും കോവിഡ് വാക്സിൻ സ്വീകരിക്കുന്നത് സുരക്ഷിതമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മുൻഗണന പട്ടികയിൽ ഉൾപ്പെട്ടതും മറ്റു തടസ്സങ്ങളില്ലാത്തവരുമായ ഇത്തരക്കാർക്ക് കുത്തിവെപ്പ് എടുക്കാം. മുലയൂട്ടുന്നതിന് വാക്സിൻ ഒരു നിലക്കും തടസ്സമാകില്ലെന്നും അധികൃതർ അറിയിച്ചു. വിവിധ കോണുകളിൽനിന്ന് ഇതുസംബന്ധിച്ച് സംശയമുയർന്ന സാഹചര്യത്തിലാണ് മന്ത്രാലയം ഇത് സംബന്ധിച്ച വിശദീകരണം പുറത്തിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.