കോവിഡ് വാക്സിനേഷൻ പുരോഗമിക്കുന്നു: രണ്ട് ദിവസങ്ങളിലായി 1717 പേർ വാക്സിൻ സ്വീകരിച്ചു
text_fieldsമമസ്കത്ത്: കോവിഡ് വാക്സിനേഷൻ വിവിധ ഗവർണറേറ്റുകളിലായി പുരോഗമിക്കുന്നു. ഞായറാഴ്ചയാണ് വാക്സിനേഷന് ഒൗദ്യോഗിക തുടക്കമായത്. ഞായർ, തിങ്കൾ ദിവസങ്ങളിലായി 1717 പേർ വാക്സിൻ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മുൻഗണന പട്ടികയിലുള്ളവരുടെ 11 ശതമാനമാണിത്. വടക്കൻ ബാത്തിന ഗവർണറേറ്റിലാണ് ഏറ്റവുമധികം പേർ വാക്സിൻ സ്വീകരിച്ചത്, 509 പേർ. മസ്കത്തിൽ 302 പേരും ബുറൈമിയിൽ 171 പേരും ദാഖിലിയയിൽ 84 പേരും ദാഹിറയിൽ 98 പേരും മുസന്ദമിൽ 81 പേരും വാക്സിൻ സ്വീകരിച്ചു. അൽ വുസ്തയിലാണ് ഏറ്റവും കുറവ് പേർ വാക്സിൻ സ്വീകരിച്ചത്, 20 പേർ.
65 വയസ്സിന് മുകളിലുള്ള പ്രമേഹബാധിതർ, ഗുരുതര ശ്വാസകോശ രോഗബാധിതർ, വൃക്ക തകരാറിലായി ഡയാലിസിസിന് വിധേയരാകുന്ന സ്വദേശികൾ, വിദേശികൾ എന്നിവർക്കാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകുന്നത്. ഇത് കൂടാതെ െഎ.സി.യു ജീവനക്കാരായ ആരോഗ്യ പ്രവർത്തകർ, കോവിഡ് വാർഡിൽ ജോലി ചെയ്യുന്നവർ, പ്രമേഹവും അമിതവണ്ണവും ഗുരുതര രോഗങ്ങളുമുള്ള ആരോഗ്യ പ്രവർത്തകർ എന്നിവരും മുൻഗണന പട്ടികയിൽ ഉള്ളവരാണ്. ഇൗ വിഭാഗത്തിലുള്ളവർക്ക് സൗജന്യമായാണ് വാക്സിൻ നൽകുക. ഇൗ വിഭാഗങ്ങളിലുള്ളവർ അവസാന സമയത്തിന് കാത്തുനിൽക്കാതെ വേഗം വാക്സിൻ സ്വീകരിക്കണം. ഒാരോ വാക്സിനേഷൻ കേന്ദ്രങ്ങളുടെയും പ്രവർത്തന സമയത്തിന് അനുസരിച്ച് അപ്പോയിൻമെൻറ് എടുക്കാതെ വാക്സിൻ സ്വീകരിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.