കോവിഡ് കുത്തിവെപ്പ്: എഴുപത് ശതമാനം പേർക്കും ഈ വർഷം–ആരോഗ്യ മന്ത്രി
text_fieldsമസ്കത്ത്: ഒമാനിലെ പൗരന്മാരും താമസക്കാരുമായ 70 ശതമാനം പേരുടെയും കോവിഡ് പ്രതിരോധ കുത്തിവെപ്പ് ഈ വർഷം പൂർത്തിയാകുമെന്ന് ആരോഗ്യ മന്ത്രി ഡോ. അഹ്മദ് അൽ സൈദി പറഞ്ഞു. സർക്കാർ സ്ഥാപനങ്ങളിലും സ്കൂളുകളിലും കുത്തിവെപ്പ് നൽകുന്ന കേന്ദ്രങ്ങൾ ഒരുക്കുന്നതിന് നിർദേശം നൽകിയതായും മസ്കത്തിലെയും മറ്റു ഗവർണറേറ്റുകളിലെയും കൺവെഷൻ സെൻററും സ്പോർട്സ് കോംപ്ലക്സുകളും ഇതിനായി ഉപയോഗപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
യു.എസ് കമ്പനിയായ ഫൈസർ ബയോ എൻടെകിെൻറ 10 ലക്ഷം വാക്സിൻ ജൂണിൽ രാജ്യത്തിന് ലഭിക്കുന്നുണ്ട്. മറ്റു കമ്പനികളിൽ നിന്നായി ഒരു ലക്ഷം വാക്സിനും ഒമാനിലെത്തും. ഇതോടെ വാക്സിൻ കാമ്പയിൻ കൂടുതൽ വേഗത്തിൽ നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യം. ഒാരോ ഗവർണറേറ്റുകളിലെയും ജനസംഖ്യയനുസരിച്ച് തുല്യ അനുപാതത്തിലാണ് വാക്സിൻ നൽകുകയെന്നും മന്ത്രി വ്യക്തമാക്കി.
സർക്കാർ ആരോഗ്യ മേഖലയിലെ 90 ശതമാനം പേരും ഇതിനകം വാക്സിെൻറ ഒന്നാം ഡോസ് സ്വീകരിച്ചതായും സ്വകാര്യ മേഖലക്ക് ഉടൻ വാക്സിൻ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. 65 വയസ്സിന് മുകളിലുള്ള 95 ശതമാനം പേരും ഇതിനകം രാജ്യത്ത് വാക്സിനെടുത്തിട്ടുണ്ട്. അടുത്ത ഘട്ടത്തിൽ 45 വയസ്സ് കഴിഞ്ഞവർക്ക് കുത്തിവെപ്പ് നൽകാനാണ് സർക്കാർ പദ്ധതിയിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.