കോവിഡ് വാക്സിൻ 60 ശതമാനം പേർക്ക് നൽകുക ലക്ഷ്യം –ആരോഗ്യമന്ത്രി
text_fieldsമസ്കത്ത്: കോവിഡ് വാക്സിൻ ഉൽപാദനം ആരംഭിക്കുേമ്പാൾ 1.8 ദശലക്ഷം ഡോസ് ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി അഹമ്മദ് അൽ സഇൗദി.രണ്ടാം ഘട്ടത്തിൽ 1.80 ദശലക്ഷം ഡോസും ലഭ്യമാക്കുന്നതിനായി മുൻകൂട്ടി പറഞ്ഞുവെച്ചിട്ടുണ്ട്. ജനസംഖ്യയിലെ 60 ശതമാനം പേർക്കെങ്കിലും വാക്സിനേഷൻ നൽകലാണ് ലക്ഷ്യം. അന്താരാഷ്ട്ര അംഗീകാരം ലഭിച്ച് ഉൽപാദനം ആരംഭിക്കുന്ന മുറക്ക് ഇത് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ആരോഗ്യമന്ത്രി സുപ്രീം കമ്മിറ്റിയുടെ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കോവിഡിെൻറ രണ്ടാം വരവ് ആരംഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. രോഗബാധിതരുടെ എണ്ണം ഉയർച്ചതാഴ്ചകളിൽ മാറിമറിയുകയാണ് ചെയ്യുന്നത്. അടച്ചിട്ട സ്ഥലങ്ങളിലെ ഒത്തുചേരലുകളും പാർട്ടികളുമാണ് രോഗം വ്യാപിക്കാൻ കാരണം. ഒത്തുചേരലുകളിലൂടെ രോഗപ്പകർച്ച കാര്യമായി ഉണ്ടായിട്ടുണ്ട്. ഇപ്പോഴും സുപ്രീം കമ്മിറ്റിയുടെ നിർദേശങ്ങൾ പാലിക്കാത്തവർ ഉണ്ടെന്നതാണ് ഖേദകരം.
രണ്ടാഴ്ചയിലെ രാത്രി സഞ്ചാരവിലക്ക് വഴി അനധികൃത ഒത്തുചേരലുകൾ തടയാനായി. അതിനാൽ രോഗപ്പകർച്ചയും തീവ്രപരിചരണ വിഭാഗത്തിലുള്ള രോഗികളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. ബീച്ചുകളിലും കൃഷിത്തോട്ടങ്ങളിലുമുള്ള ഒത്തുചേരലുകൾക്ക് ഏർപ്പെടുത്തിയ കർശന വിലക്കും ഗുണംചെയ്തു. ഒത്തുചേരലുകൾക്കുള്ള വിലക്ക് നിലനിൽക്കുന്നുണ്ട്.
രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യത്തിന് പ്രഥമ പരിഗണന നൽകണമെന്നതാണ് സുൽത്താെൻറ നിർദേശമെന്നും ഡോ. അൽ സഇൗദി പറഞ്ഞു. നിലവിലെ രോഗികളിൽ ഭൂരിപക്ഷവും സമൂഹ വ്യാപനത്തിലൂടെയാണ് വൈറസ് ബാധിതരായത്.മഹാമാരി മൂലം ഒമാനിലെ ആരോഗ്യമേഖല ഏതാണ്ട് സ്തംഭനാവസ്ഥയിലാണ്. മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിൽ ഒാഫിസുകളിൽ അറ്റൻഡൻസ് രേഖപ്പെടുത്തുന്നതിനായുള്ള ഫിംഗർ പ്രിൻറ് സംവിധാനം ഉപയോഗിക്കുന്നതിൽ കുഴപ്പമില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.