Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോവിഡ്​ വാക്​സിൻ:...

കോവിഡ്​ വാക്​സിൻ: ഉൽ​പാദകരുമായി ഒമാൻ നിരന്തര ബന്ധം പുലർത്തിവരുന്നു –ആരോഗ്യമന്ത്രി

text_fields
bookmark_border
കോവിഡ്​ വാക്​സിൻ: ഉൽ​പാദകരുമായി ഒമാൻ നിരന്തര ബന്ധം പുലർത്തിവരുന്നു –ആരോഗ്യമന്ത്രി
cancel
camera_alt

ഡോ. അഹമ്മദ്​ ബിൻ മുഹമ്മദ്​ അൽ സഇൗദി

മസ്​കത്ത്​: അന്താരാഷ്​ട്ര അംഗീകാരം നേടിയ കോവിഡ്​ വാക്​സിനുകളാകും ഒമാനിൽ ഉപയോഗത്തിനായി എത്തിക്കുകയെന്ന്​ ആരോഗ്യമന്ത്രി ഡോ. അഹമ്മദ്​ ബിൻ മുഹമ്മദ്​ അൽ സഇൗദി പ്രസ്​താവനയിൽ അറിയിച്ചു. അവയുടെ സുരക്ഷയും ഉപയോഗക്ഷമതയും ഉറപ്പാക്കുകയും ചെയ്യും.

വാക്​സിൻ ലഭ്യമാകുന്ന മുറക്ക്​ ഒമാനിൽ കൊണ്ടുവരുന്നതിനായി ലോകത്തിലെ പ്രമുഖ വാക്​സിൻ ഉത്​പാദകരുമായി നിരന്തര ബന്ധം പുലർത്തിവരുന്നുണ്ടെന്നും ആരോഗ്യ മന്ത്രി ഒൗദ്യോഗിക വാർത്താ ഏജൻസിക്ക്​ നൽകിയ പ്രസ്​താവനയിൽ അറിയിച്ചു. റഷ്യയിൽ വികസിപ്പിച്ചെടുത്ത കോവിഡ്​ പ്രതിരോധ വാക്​സിൻ ഒമാനിലേക്ക്​ എത്തിക്കുമെന്ന്​ ആരോഗ്യമന്ത്രാലയം അറിയിച്ചതായി കഴിഞ്ഞദിവസം പ്രാദേശിക മാധ്യമം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇൗ സാഹചര്യത്തിലാണ്​ ആരോഗ്യമന്ത്രിയുടെ പ്രസ്​താവന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsoman newscovid vaxine
Next Story