കോവിഡ്: ഒമാനിൽ 15 പേർ കൂടി മരിച്ചു
text_fields
മസ്കത്ത്: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന 15 പേർ കൂടി ഒമാനിൽ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1137 ആയി. മരണപ്പെട്ടവരിൽ 843 പേർ സ്വദേശികളും 279 പേർ പ്രവാസികളുമാണ്. 451 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ ആകെ രോഗികളുടെ എണ്ണം 111484 ആയി. 418പേർ കൂടി രോഗമുക്തരായി. 97367 പേർക്കാണ് ഇതുവരെ രോഗം ഭേദമായത്. 47 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 480 പേരാണ് ആശുപത്രികളിൽ ചികിൽസയിലുള്ളത്. ഇതിൽ 198 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ് ഉള്ളത്.
പുതിയ രോഗികളിൽ 207 പേരും മസ്കത്ത് ഗവർണറേറ്റിലാണ് ഉള്ളത്. ബോഷറിലാണ് കൂടുതൽ പേർ, 59. സീബ്-56, മത്ര-40, മസ്കത്ത്-33, അമിറാത്ത്-18, ഖുറിയാത്ത്-ഒന്ന് എന്നിങ്ങനെയാണ് മറ്റ് വിലായത്തുകളിലെ എണ്ണം. വടക്കൻ ബാത്തിനയിൽ പുതുതായി വൈറസ് ബാധിതരായവർ 55 പേരാണ്.ഇതിൽ 24 പേരും സുഹാറിലാണ്. സുവൈഖ്-16, ഷിനാസ്-അഞ്ച്, ലിവ-നാല്, സഹം-മൂന്ന്, ഖാബൂറ-മൂന്ന് എന്നിങ്ങനെയാണ് മറ്റ് വിലായത്തിലെ രോഗബാധിതരുടെ എണ്ണം. തെക്കൻ ബാത്തിനയിൽ 50 പേർക്കും സ്ഥിരീകരിച്ചു. ഇതിൽ 19 പേർ ബർക്കയിലും 18 പേർ റുസ്താഖിലും 12 പേർ മുസന്നയിലുമാണ്. ദാഖിലിയ-35, ദോഫാർ-33, തെക്കൻ ശർഖിയ-22, വടക്കൻ ശർഖിയ-17, ബുറൈമി-14, ദാഹിറ-12, മുസന്ദം-അഞ്ച് എന്നിങ്ങനെയാണ് മറ്റ് ഗവർണറേറ്റുകളിലെ പുതിയ രോഗികളുടെ എണ്ണം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.