കോവിഡ് നിരക്ക് ഉയരുന്ന മേഖലയിലെ ആറു രാജ്യങ്ങളിൽ ഒമാനും
text_fieldsമസ്കത്ത്: കോവിഡ് രോഗവ്യാപനം ഉയരുന്ന പൗരസ്ത്യ മെഡിറ്ററേനിയൻ മേഖലയിലെ ആറു രാജ്യങ്ങളിൽ ഒമാനും. മേഖലയിലെ മറ്റു രാജ്യങ്ങളിൽ രോഗവ്യാപനം കഴിഞ്ഞ രണ്ടു മാസമായി കുറയുകയാണെന്ന് േലാകാരോഗ്യ സംഘടന പൗരസ്ത്യ മെഡിറ്ററേനിയൻ റീജനൽ ഡയറക്ടർ അഹമദ് അൽ മന്തരി പറഞ്ഞു. കഴിഞ്ഞ പത്ത് ആഴ്ചകളായി മേഖലയിൽ രോഗവ്യാപനം കുറഞ്ഞതും അതോടൊപ്പം മരണ നിരക്കിലും നേരിയ കുറവുണ്ടായതും നല്ല വാർത്തയാണ്.
മേഖലയിലെ ആറു രാജ്യങ്ങളിലാണ് മുൻ ആഴ്ചകളെ അപേക്ഷിച്ച് പുതിയ കേസുകൾ വർധിക്കുന്നതെന്നും അഹമദ് അൽ മൻതരി പറയുന്നു. ഒമാനിലും യമനിലും പുതിയ രോഗികൾ 20 ശതമാനം വർധിച്ചിട്ടുണ്ട്. തുനീഷ്യ, യുനൈറ്റഡ് അറബ് എമിറേറ്റ്സ്, യമൻ എന്നീ രാജ്യങ്ങളിൽ മരണനിരക്ക് 20 ശതമാനത്തിൽ കൂടുതൽ വർധിച്ചിട്ടുണ്ട്. രോഗം വർധിക്കുന്നതിന് നിരവധി കാരണങ്ങളുണ്ടെന്നും അേദ്ദഹം പറഞ്ഞു.
രോഗാണുവിെൻറ വകഭേദങ്ങൾവ്യാപിക്കൽ, രോഗം തടയാനുള്ള മുൻകരുതൽ നടപടികൾ എടുക്കാതിരിക്കൽ, വാക്സിനുകളുടെ ദൗർലഭ്യത, വാക്സിൻ എടുക്കുന്നതിൽ ആശങ്ക കാണിക്കൽ എന്നിവയാണ് ലോക രാജ്യങ്ങളിലും മേഖലയിലും രോഗം വ്യാപിക്കുന്നതിന് പ്രധാന കാരണങ്ങൾ എന്നും അദ്ദേഹം പറഞ്ഞു. ജൂൺ 21ലെ കണക്കനുസരിച്ച് 2.4 ശതകോടി വാക്സിനുകൾ ലോകാടിസ്ഥാനത്തിൽ നൽകിയിട്ടുണ്ട്. ഇതിൽ 83 ദശലക്ഷം വാക്സിനുകളാണ് മേഖലയിൽ നൽകിയത്.
ഇത് 100 ആളുകളിൽ 11 എന്ന അനുപാതത്തിൽ മാത്രമാണ് നൽകിയിട്ടുള്ളത്. ഒരു പിടി രാജ്യങ്ങളിൽ ഉയർന്ന വാക്സിനേഷൻ നിരക്കുണ്ട്. എന്നാൽ, മേഖലയിലെ 22 രാജ്യങ്ങളിലെ എട്ടു രാജ്യങ്ങളിൽ ജനസംഖ്യയുടെ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് വാക്സിനേഷൻ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
മേഖലയിലെ മുൻഗണന വിഭാഗത്തിൽപെട്ട 40 ശതമാനം പേർക്ക് ഇൗ വർഷം അവസാനത്തോടെ വാക്സിനേഷൻ നടത്തണമെങ്കിൽ 400 ദശലക്ഷം വാക്സിൻ ഡോസുകളെങ്കിലും ആവശ്യമാണ്. വാക്സിൻ ഉൽപാദന രാജ്യങ്ങൾ വളരെ മരുന്ന് ഉൽപാദിപ്പിക്കുകയും മുൻഗണനാടിസ്ഥാനത്തിൽ മറ്റു രാജ്യങ്ങൾക്ക് കൈമാറുകയും ചെയ്യുകയാണെങ്കിൽ സെപ്റ്റംബറോടെ എല്ലാ രാജ്യങ്ങളിലെയും ചുരുങ്ങിയത് 10 ശതമാനം പേർക്കെങ്കിലും വാക്സിൻ നൽകാനാവും. ഇതനുസരിച്ച് ഇൗ വർഷം അവസാനത്തോടെ 40 ശതമാനം പേർക്കെങ്കിലും വാക്സിൻ നൽകാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
മേഖലയിലെ വാക്സിൻ ക്ഷാമം മറികടക്കാൻ ഉൽപാദനം വർധിപ്പിക്കാൻ എല്ല പിന്തുണയും ലോകാരോഗ്യ സംഘടന നൽകുന്നുണ്ട്. ഇൗജിപ്ത്, ഇറാൻ, പാകിസ്താൻ, യു.എ.ഇ എന്നീ രാജ്യങ്ങൾക്ക് വാക്സിൻ സാേങ്കതികത കൈമാറാനുള്ള എല്ലാ കരാറുകളെയും ലോകാരോഗ്യ സംഘടന സ്വാഗതം ചെയ്യുന്നു. ലബനാൻ, മൊേറാക്കോ, തുനീഷ്യ എന്നിവിടങ്ങളിലെ ഉൽപാദനസംരംഭങ്ങളെയും പിന്തുണക്കുന്നു. വകഭേദം വന്ന എല്ലാ വൈറസുകൾക്കെതിരെയും വാക്സിനുകൾ ഫലപ്രദമാണെന്നാണ് തെളിയുന്നതെന്നും അഹമദ് അൽ മൻതരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.