കോവിഡ്: ഒമാനിൽ എട്ട് പേർ കൂടി മരിച്ചു
text_fields
മസ്കത്ത്: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന എട്ടുപേർ കൂടി ഒമാനിൽ മരിച്ചു. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 1122 ആയി. 439 പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 111033 പേരാണ് ഇതുവരെ രോഗബാധിതരായത്. 549 പേർ കൂടി രോഗമുക്തരായി. 96949 പേർക്കാണ് ഇതുവരെ രോഗം ഭേദമായത്. 50 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 501 പേരാണ് ആശുപത്രികളിൽ ചികിൽസയിലുള്ളത്. ഇതിൽ 207 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ് ഉള്ളത്.
മസ്കത്ത് ഗവർണറേറ്റിൽ 220 പേർക്ക് വൈറസ്ബാധ സ്ഥിരീകരിച്ചു. ഇതിൽ 65 പേരും സീബിലാണ്. ബോഷർ-57, മസ്കത്ത്-46, അമിറാത്ത്-25, മത്ര-20, ഖുറിയാത്ത്-ഏഴ് എന്നിങ്ങനെയാണ് മറ്റ് വിലായത്തുകളിലെ എണ്ണം. വടക്കൻ ബാത്തിനയിലെ 50 പേരിൽ 37 പേരും സുഹാറിലാണ്. ഷിനാസിലും സുവൈഖിലും നാലുപേർക്ക് വീതവും സഹമിലും ഖാബൂറയിലും രണ്ട് പേർക്ക് വീതവും ലിവയിൽ ഒരാൾക്കും സ്ഥിരീകരിച്ചിട്ടുണ്ട്. ദാഖിലിയയിലും 50 പേർക്ക് വൈറസ് ബാധ കണ്ടെത്തി. നിസ്വയിൽ 26 രോഗികളുണ്ട്. സമാഇൗൽ-ആറ്, ബിഡ്ബിദ്-ആറ്, ആദം-അഞ്ച്, ഇസ്കി-നാല്, ബഹ്ല-രണ്ട്, മനാ-ഒന്ന് എന്നിങ്ങനെയാണ് മറ്റ് മേഖലകളിലെ എണ്ണം. തെക്കൻ ബാത്തിനയിൽ 43 പേരാണ് പുതുതായി വൈറസ് ബാധിതരായത്. ഇതിൽ 25 പേരും ബർക്കയിലാണ്. ദോഫാർ-29, ദാഹിറ-16, വടക്കൻ ശർഖിയ-11, തെക്കൻ ശർഖിയ-ഒമ്പത്, അൽ വുസ്ത-ആറ്, ബുറൈമി-മൂന്ന്, മുസന്ദം-രണ്ട് എന്നിങ്ങനെയാണ് മറ്റ് ഗവർണറേറ്റുകളിലെ രോഗികളുടെ എണ്ണം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.