റുസ്താഖിലെ ലേലത്തിൽ പശു വിറ്റുപോയത് മോഹവിലയ്ക്ക്
text_fieldsറുസ്താഖ് വിലായത്തിൽ നടന്ന റമദാൻ ലേലം
മസ്കത്ത്: തെക്കൻ ശർഖിയ ഗവർണറേറ്റ് റുസ്താഖിലെ വിലായത്തിൽ നടന്ന ലേലത്തിൽ പശു വിറ്റുപോയത് മോഹ വിലയ്ക്ക്. 28ാമത് റമദാൻ ലേലത്തിൽ 980 റിയാലിനാണ് പശുവിനെ ലേലത്തിൽ കൊണ്ടുപോയത്. ദാഹിറ ഗവർണറേറ്റ് ഉൾപ്പെടെ മേഖലയിലുടനീളമുള്ള വിൽപനക്കാരും വാങ്ങുന്നവരും മറ്റുമായിരുന്നു ലേലത്തിന് എത്തിയിരുന്നത്. ഈദ് ആഘോഷത്തിന് മുന്നോടിയായി നടന്ന ഈ പരിപാടിയിൽ വൈവിധ്യമാർന്ന കന്നുകാലികൾ, പ്രാദേശിക വിഭവങ്ങൾ, പരമ്പരാഗത ഉൽപന്നങ്ങൾ എന്നിവ പ്രദർശിപ്പിച്ചിരുന്നു. ആടുകൾ 245 റിയാൽ വരെ വിലയിലും ലേലത്തിൽ വിറ്റു.
ആടുകളെ 70 മുതൽ 245 റിയാൽ വരെയും പശുക്കളെ 400 മുതൽ 980 റിയാൽ വരെയായിരുന്നു ലേലത്തിൽ വിളിച്ചിരുന്നത്.
റുസ്താഖ് ലാൻഡിങ് എന്നറിയപ്പെടുന്ന മാർക്കറ്റിൽ പ്രാദേശിക നെയ്യ്, സുഗന്ധവ്യഞ്ജനങ്ങൾ, പരിപ്പ്, ഒമാനി മധുരപലഹാരങ്ങൾ, ഈത്തപ്പനയോലകൾ, സമർ വിറക്, വാഴയില, ബാർബിക്യൂ സ്റ്റിക്കുകൾ, കുട്ടികളുടെ കളിപ്പാട്ടങ്ങൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ, റൈഫിളുകൾ, കഠാരകൾ, വാക്കിങ് സ്റ്റിക്കുകൾ തുടങ്ങിയ പരമ്പരാഗത വസ്തുക്കളും മാർക്കറ്റിൽ ഒരുക്കിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.