ഖസബിലെ കടകളിൽ പരിശോധന; ഉൽപന്നങ്ങൾ പിടിച്ചെടുത്തു
text_fieldsമസ്കത്ത്: മുസന്ദം ഗവർണറേറ്റിലെ വ്യാപാര സ്ഥാപനങ്ങളിൽ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ) പരിശോധന നടത്തി. ഖസബ് വിലായത്തിലെ സ്ഥാപനത്തിൽ നടന്ന പരിശോധനയിൽ കാലാവധി കഴിഞ്ഞ കഴിഞ്ഞ സാധനങ്ങൾ പിടിച്ചെടുക്കുകയും പിഴ ചുമത്തുകയും ചെയ്തു.
ചില വിതരണക്കാർ നടത്തുന്ന ദുരുപയോഗങ്ങളും അനധികൃത വ്യാപാര വസ്തുക്കളുടെ വ്യാപനവും തടയുന്നതിന്റെ ഭാഗമായായിരുന്നു പരിശോധന. ജുഡീഷ്യൽ കൺട്രോൾ ഓഫിസർമാരുടെ നേതൃത്വത്തിലായിരുന്നു കടകളിലും മാർക്കറ്റുകളിലും ഫീൽഡ് സന്ദർശനം നടത്തിയത്.
പിടിച്ചെടുത്ത വസ്തുക്കൾ പിന്നീട് നശിപ്പിക്കും. ഇത്തരം നിയമ ലംഘനങ്ങൾ കണ്ടെത്തിയാൽ അറിയിക്കണമെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.