മാർക്കറ്റുകളിലും വാണിജ്യ കേന്ദ്രങ്ങളിലും പരിശോധനയുമായി സി.പി.എ
text_fieldsമസ്കത്ത്: ജോലി പുരോഗതി രേഖപ്പെടുത്താനും ഉപഭോക്തൃ സംരക്ഷണ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുമായി മാർക്കറ്റുകളും വാണിജ്യ കേന്ദ്രങ്ങളും ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ) ചെയർമാൻ പരിശോധന നടത്തി.
ദാഖിലിയ, വടക്കൻ ശർഖിയ ഗവർണറേറ്റുകളിൽ സി.പി.എ ചെയർമാൻ സലിം ബിൻ അലി ബിൻ സുലായം അൽ ഹക്മാനിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അതോറിറ്റിയുടെ പ്രവർത്തനത്തിന്റെ ഫലപ്രാപ്തി വർധിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് ചെയർമാൻ ഉപഭോക്താക്കളുമായി കൂടിക്കാഴ്ച നടത്തുകയും അവരുടെ നിരീക്ഷണങ്ങളും നിർദേശങ്ങളും ശ്രദ്ധിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.